
ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ റോജിൻ തോമസ് സംവിധാനം ചെയ്ത ചിത്രമാണ് ഹോം. ചിത്രത്തിലേക്ക് നസ്ലെന് വന്നതിനെ കുറിച്ച് മനസുതുറന്നിരിക്കുകയാണ് സംവിധായകൻ. ഇന്നത്തെ കാലത്ത് മിക്ക വീടുകളിലും നടക്കുന്ന സംഭവ വികാസങ്ങൾ തന്നെയാണ് ഹോമിലും വ്യക്തമാകുന്നത്. അതുകൊണ്ട് തന്നെ കാണുന്നവർക്ക് എല്ലാം റിലേറ്റ് ചെയ്യാൻ കഴിയുന്ന കഥയാണ് ചിത്രത്തിന്റേത്.
ഇന്ദ്രൻസിന്റെ ഒലിവർ ട്വിസ്റ്റ് എന്ന കഥാപാത്രം തന്നെയാണ് ചിത്രത്തിൽ കൂടുതൽ ആകർഷിക്കുന്നത്. ഒപ്പം ഭാര്യയായി എത്തുന്ന മഞ്ജു പിള്ളയും മക്കളായ ശ്രീനാഥ് ഭാസി, നസ്ലെന് തുടങ്ങിയവരുടെയും പ്രകടനവും ശ്രദ്ധേയമാണ്. അതേസമയം, തണ്ണീർമത്തൻ ദിനങ്ങൾ കണ്ടപ്പോൾ തന്നെ കഥാപാത്രമായി നസ്ലെനെ തീരുമാനിച്ചിരുന്നു എന്ന് റോജിൻ പറഞ്ഞു. ചാൾസ് എന്ന കഥാപാത്രമായിട്ടാണ് നസ്ലെൻ ചിത്രത്തിലെത്തുന്നത്.
Read Also:- സുഹൃത്തെന്ന് ധൈര്യമായി പറയാൻ പറ്റുന്നയാളാണ് ഐശ്വര്യ റായ്: പ്രീതി സിന്റ
‘തണ്ണീർമത്തൻ ദിനങ്ങൾ കണ്ട അന്നുമുതൽ ഞാൻ മനസ്സിൽ കരുതിവെച്ചതാണ് അനിയന്റെ കഥാപാത്രം നസ്ലെൻ ചെയ്യണം എന്നുള്ളത്. അന്ന് പക്ഷെ കഥാപാത്രമായ ചാൾസിന് ആവശ്യമായ പ്രായം അവന് ഉണ്ടായിരുന്നില്ല’ റോജിൻ പറഞ്ഞു. മലയാള സിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ പ്രാപ്തനായ അഭിനേതാവാണ് നസ്ലെൻ എന്ന് വിജയ് ബാബു മുമ്പ് പറഞ്ഞിരുന്നു.
Post Your Comments