Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaGeneralLatest NewsMollywoodNEWS

ത്രില്ലടിപ്പിക്കാൻ എം.പത്കുമാറിന്റെ പത്താം വളവ്: സവിഷേതകളേറെ

ജോസഫിനും, വിശാലമായ ക്യാൻവാസിൽ ചിത്രീകരിച്ച മാമാങ്കത്തിനും ശേഷം എം.പത്കുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ പത്താം വളവ് നിരവധി സവിശേഷതകളോടെയാണ് ഒരുങ്ങുന്നത്. യു.ജി.എം. എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ ഡോ.സഖറിയ തോമസ്, ജിജോ കാവനാൽ, ശ്രീജിത്ത് രാമചന്ദ്രൻ ,പ്രിൻസ് പോൾ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഈ ചിത്രത്തിൻ്റെ ആദ്യ ഘട്ട ചിത്രീകരണം തൊടുപുഴ, വാഗമൺ, എന്നിവിടങ്ങളിലായി പൂർത്തിയായിരിക്കുന്നു.

ഏതാനും വർഷങ്ങൾക്കു മുമ്പ് കേരള ജനതയുടെ മന:സാക്ഷിയെ ഞെട്ടിച്ച ഒരു യഥാർത്ഥ സംഭവത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു കൊണ്ടാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്. ഒരു തികഞ്ഞ ഫാമിലി ത്രില്ലർ സിനിമയായിരിക്കും പത്താം വളവ്. സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്തുമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇരുവരുടേയും അഭിനയ ജീവിതത്തിലെ തികച്ചും വ്യത്യസ്ഥമായ കഥാപാത്രങ്ങളെയാണ് ഇരുവരും അവതരിപ്പിക്കുന്നത്.

Also Read:‘മമ്മൂട്ടിക്ക് പദ്മഭൂഷണ്‍ കിട്ടാത്തത് അദ്ദേഹത്തിന്റെ രാഷ്ട്രീയം കാരണം’: ജോൺ ബ്രിട്ടാസിന് പിന്തുണയുമായി എന്‍.പി ഉല്ലേഖ്

മലയാള സിനിമയിലെ നായികാ പദവിയിൽ ഏറെ തിളങ്ങിയിരുന്ന മുക്തയുടെ മകൾ അഞ്ചു വയസ്സുകാരി കണ്മണി ചിത്രത്തിലെ മുഖ്യ വേഷത്തിലെത്തുന്നുണ്ട്. ചെറുപ്രായത്തിൽത്തന്നെ സംഗീതം, മോണോ ആക്ട് തുടങ്ങി നിരവധി കലാരംഗങ്ങളിൽ മികവു പ്രകടിപ്പിക്കാൻ അവസരം ലഭിച്ച കുട്ടിയാണ് കണ്മണി. യുട്യൂബ് ചാനലിലൂടെ ലക്ഷക്കണക്കിനു പ്രേഷകരുടെ ഇഷ്ട കഥാപാത്രമായി മാറിയ കുട്ടിയാണ്. റിമി ടോമിയുടെ യുടൂബ് ചാനലിലെ കുക്കറി ഷോ കണ്മണി ഏറെ പ്രശസ്തയാണ്. റിമി ടോമിയുടെ സഹോദരനാണ് മുക്തയുടെ ഭർത്താവ്.

അഭിലാഷ് പിള്ള എന്ന തിരക്കഥാകൃത്തിനേക്കൂടി പത്കുമാർ മലയാള സിനിമക്കു പരിചയപ്പെടുത്തുന്നുണ്ട്. അമലാ പോൾ നിർമ്മിച്ച്, ഏറെ ശ്രദ്ധേയമായ കഡാവർ, എന്ന തമിഴ് ചിത്രത്തിന് തിരക്കഥ രചിച്ചു കൊണ്ടാണ് അഭിലാഷ് പിള്ളയുടെ മെയിൻ സ്ട്രീം സിനിമയിലേക്കുള്ള കടന്നുവരവ്. മലയാളത്തിലെ ആദ്യ ചിത്രമാണ് പത്താം വളവ്. അതിഥി രവിയും ശ്വാസികയുമാണ് നായികമാർ. സോഹൻ സീനു ലാൽ ‘അനീഷ്.ജി.മേനോൻ , ജാഫർ ഇടുക്കി, രാജേഷ് ശർമ്മ ,നിസ്താർ അഹമ്മദ്, ബോബൻ സാമുവൽ, ഷാജു ജീധർ ,എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

രഞ്ജിൻ രാജിൻ്റേതാണ് സംഗീതം. രതീഷ് റാം ഛായാഗ്രഹഞവും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം, രാജീവ് കോവിലകം. മേക്കപ്പ്, ജിതേഷ് പൊയ്യ. കോസ്റ്റ്യും – ഡിസൈൻ – അയിഷാ ഷഫീർ ‘ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ ഉല്ലാസ് കൃഷ്ണ. പ്രൊജക്റ്റ് ഡിസൈൻ – നോബിൾ ജേക്കബ്. പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- ഷിഹാബ് വെണ്ണല. ഈ ചിത്രത്തിൻ്റെ രണ്ടാം ഘട്ട ചിത്രീകരണം ഉടൻ ആരംഭിക്കുന്നു.

വാഴൂർ ജോസ്.

shortlink

Related Articles

Post Your Comments


Back to top button