CinemaGeneralKollywoodLatest NewsNEWS

‘തലൈവി’: റിലീസ് തീയതി പ്രഖ്യാപിച്ചു

തമിഴ്നാട് മുൻ മുഖ്യമന്ത്രിയും നടിയുമായിരുന്ന ജയലളിതയുടെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് തലൈവി

തമിഴ്നാട് മുൻ മുഖ്യമന്ത്രിയും നടിയുമായിരുന്ന ജയലളിതയുടെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് തലൈവി. കങ്കണ റണാവത്താണ് ചിത്രത്തിൽ ജയലളിതയായി എത്തുന്നത്. ഇപ്പോഴിതാ സിനിമയുടെ റിലീസ് തീയതി പുറത്തു വിട്ടിരിക്കുകയാണ്. സെപ്റ്റംബര്‍ 10ന് ചിത്രം റിലീസ് ചെയ്യും. കങ്കണ തന്നെയാണ് ചിത്രത്തിന്റെ റിലീസ് തീയതി അടങ്ങിയ പുതിയ പോസ്റ്റര്‍ പങ്കുവെച്ച് ഇക്കാര്യം അറിയിച്ചത്.

2021 ഏപ്രില്‍ 23നാണ് തലൈവി റിലീസ് ചെയ്യാനിരുന്നത്. എന്നാല്‍ കൊവിഡ് വ്യാപനം കാരണം തല്‍ക്കാലം റിലീസ് മാറ്റിവെച്ചിരിക്കുകയാണ്. ചിത്രത്തിന്റെ ട്രെയ്ലറിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രം സംവിധാനം ചെയ്യുന്നത് എ എല്‍ വിജയ് ആണ്. ചിത്രത്തില്‍ എംജിആറിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അരവിന്ദ് സ്വാമിയാണ്. ഭാഗ്യശ്രീയും തലൈവിയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഹിന്ദി, തമിഴ്, തെലുങ്കു ഭാഷകളില്‍ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ സംവിധായകന്‍ വിജയ്‌യാണ്.

shortlink

Related Articles

Post Your Comments


Back to top button