CinemaGeneralLatest NewsMollywoodNEWS

മമ്മൂട്ടിക്ക് പദ്മഭൂഷണ്‍ ലഭിക്കാത്തതിന് കാരണം അദ്ദേഹത്തിന്റെ രാഷ്ട്രീയം: ജോണ്‍ ബ്രിട്ടാസ്

കൊച്ചി: തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ പരസ്യമായി പലതവണ തുറന്ന് പറഞ്ഞിട്ടുള്ളയാളാണ് മമ്മൂട്ടിയെന്ന് രാജ്യസഭാ എം.പി ജോണ്‍ ബ്രിട്ടാസ്. രാഷ്ട്രീയ നിലപാട് തുറന്ന് പറഞ്ഞത് മൂലമാണ് അദ്ദേഹത്തിന് ഇപ്പോഴും പദ്മഭൂഷണ്‍ ലഭിക്കാത്തതെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. മലയാള സിനിമയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ മമ്മൂട്ടിയെക്കുറിച്ച് ഔട്ട്‌ലുക്കിലെഴുതിയ കുറിപ്പിലാണ് ജോണ്‍ബ്രിട്ടാസ് മമ്മൂട്ടിയെ കുറിച്ച് വ്യക്തമാക്കുന്നു.

‘എവിടെയും തന്റെ രാഷ്ട്രീയം വ്യക്തമാക്കാന്‍ ഒരു മടിയും കാണിച്ചയാളല്ല മമ്മൂട്ടി. രാഷ്ട്രീയം തുറന്ന് പറയുന്നതാണ് ഇപ്പോഴും മമ്മൂട്ടിയും പദ്മഭൂഷണും തമ്മിലുള്ള ദൂരം എന്നാണ് ഞാന്‍ കരുതുന്നത്. (1998ല്‍ മമ്മൂട്ടിക്ക് പദ്മശ്രീ ലഭിച്ചിരുന്നു).തന്റെ സൗഹൃദങ്ങള്‍ക്കിടയിലോ മറ്റു ബന്ധങ്ങള്‍ക്കിടയിലോ ഒന്നും രാഷ്ട്രീയം കൊണ്ടു വരാന്‍ മമ്മൂട്ടി ശ്രമിക്കാറില്ല. കഥാപാത്രങ്ങള്‍ക്ക് വേണ്ടി സ്വയം മാറാന്‍ ശ്രമിക്കുന്ന നടനാണ് മമ്മൂട്ടി’, ബ്രിട്ടാസ് വ്യക്തമാക്കുന്നു.

അതേസമയം, അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മപര്‍വം ആണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രം. മമ്മൂട്ടിയും പാര്‍വതിയും കേന്ദ്രകഥാപാത്രങ്ങളാവുന്ന ചിത്രം പുഴുവിന്റെ ഷൂട്ടിങ്ങും കഴിഞ്ഞ ദിവസം തുടങ്ങിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button