സോഷ്യൽ മീഡിയയിൽ സജീവമാണ് ആക്ടിവിസ്റ്റ് ജസ്ല. സമകാലിക വിഷയങ്ങളിൽ നിലപാട് പങ്കുവയ്ക്കുന്ന ജസ്ല മുസ്ലിം ലീഗിലെ വനിതാ വിഭാഗമായ ഹരിതയിലെ ലൈംഗിക ആരോപണങ്ങളിൽ പാർട്ടിയ്ക്കെതിരെ വിമർശനം ഉന്നയിച്ചു രംഗത്ത് വന്നിരുന്നു. ‘അഭിപ്രായവ്യത്യാസം ഉള്ള പെണ്ണിനെ, വെടിയെന്നും, പടക്കമെന്നും, സാധനമെന്നും ഒക്കെ വിശേഷിപ്പിക്കുന്ന. പെണ്ണിന്റെ കാര്യത്തിൽ ലൈംഗിക അവയവം കൊണ്ട് തീരുമാനമെടുക്കുന്ന മുസ്ലീം ലീഗിൽ നിന്ന് ഏവർക്കും പ്രതീക്ഷിക്കാവുന്ന തീരുമാനം’ അങ്ങേയറ്റം സ്ത്രീവിരുദ്ധമാണെന്നു ജസ്ല പറഞ്ഞിരുന്നു. അത് തന്നെ സംഭവിച്ചതിനെക്കുറിച്ചു വീണ്ടും പോസ്റ്റുമായി എത്തിയിരിക്കുകയാണ് താരം.
പരാതി ഉയർന്നതിനു പിന്നാലെ ഹരിതയുടെ പ്രവർത്തനം മരവിപ്പിച്ച നടപടിയാണ് ആദ്യം ലീഗിൽ നിന്നും ഉണ്ടായത്. അത് വലിയ വിവാദമായിരുന്നു. ഇപ്പോഴിതാ പരാതി പറഞ്ഞ വനിതാ നേതാക്കൾക്കെതിരെ നടപടിയ്ക്ക് സാധ്യതയെന്ന റിപ്പോർട്ടാണ് പുറത്തു വരുന്നത്. അതിനെ പരിഹസിക്കുകയാണ് താരം.
ജസ്ല പോസ്റ്റ് പൂർണ്ണ രൂപം
ലേറ്റായി വന്നാലും ലേറ്റസ്റ്റായി വരുവേൻ എന്ന് ചാനൽ ചർച്ചയിൽ ലീഗ് പ്രതിനിധി പറഞ്ഞ ആ തീരുമാനം ദാ.. വന്നു. മുസ്ലീം ലീഗ് തീരുമാനം എടുക്കാൻ താമസിക്കും, അത് ആലോചിച്ച് (അതായത് മൂന്നാല് ബിരിയാനി ചെമ്പ് പാകമാകുന്ന സമയം) ആലോചിച്ച് കിത്താബും, സുന്നത്തും ഒക്കെ നോക്കി തീരുമാനിക്കും. അത് ഉചിതമായ തീരുമാനമായിരിക്കും. അത് സ്ത്രീവിരുദ്ധമാണന്ന് ഉറപ്പായിരിക്കും.അസറഫ് പച്ചപ്പടയും, കൊണ്ടോട്ടി ഫൈശലും ഒക്കെ ആർത്തട്ടഹസിക്കും.
” പകരം വയ്ക്കാനില്ലാത്ത പാര്‍ട്ടിയാണ് മുസ്ലീം ലീഗ് ,പാര്‍ട്ടിയാണ് മുസ്ലീം ലീഗ്ഗ് ”
അഭിപ്രായവ്യത്യാസം ഉള്ള പെണ്ണിനെ, വെടിയെന്നും, പടക്കമെന്നും, സാധനമെന്നും ഒക്കെ വിശേഷിപ്പിക്കുന്ന. പെണ്ണിന്റെ കാര്യത്തിൽ ലൈംഗിക അവയവം കൊണ്ട് തീരുമാനമെടുക്കുന്ന മുസ്ലീം ലീഗിൽ നിന്ന് ഏവർക്കും പ്രതീക്ഷിക്കാവുന്ന തീരുമാനം.
Post Your Comments