ലിജിൻ ജോസ് സംവിധാനം ചെയ്യുന്ന ‘ചേര’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. നജീം കോയയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് ലൈന്‍ ഓഫ് കളേഴ്സാണ്. നിമിഷ സജയനും റോഷന് മാത്യുവും ആണ് കേന്ദ്രകഥാപാത്രങ്ങള്‍. മൈക്കലാഞ്ജലോയുടെ വിഖ്യാത ശില്‍പ്പം പിയത്തയെ ഓര്‍മ്മിപ്പിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്.
ഫ്രൈഡേ, ലോ പോയിന്റ് എന്നീ സിനിമകള്‍ക്ക് ശേഷം ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രവുമാണ് ചേര. ഷഹബാസ് അമന് ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. കുരിശില്‍ നിന്നിറക്കിയ യേശുവിനെ വാല്‍സല്യപൂര്‍വം മടിത്തട്ടിലേന്തി നില്ക്കുന്ന മാതാവ് മറിയത്തിന്റെ ഭാവമാണ് മൈക്കലഞ്ജലോ ആവിഷ്കരിച്ചത്. ഇതിന് സമാനമായ പോസ്റ്ററാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ഇതോടെ, പോസ്റ്ററിനെതിരെ ഒരു വിഭാഗം ആളുകൾ രംഗത്തെത്തി. മതവികാരം വ്രണപ്പെട്ടുവെന്നും ചിത്രത്തിനെതിരെ വൈദികർ അടക്കമുള്ളവർ രംഗത്ത് വരണമെന്നും സോഷ്യൽ മീഡിയകളിൽ കമന്റുകൾ പ്രത്യക്ഷപ്പെട്ടു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട നിമിഷയുടെ ഫേസ്ബുക്ക് പോസ്റ്റിനു താഴെയും സമാനമായ കമന്റുകൾ പ്രത്യക്ഷപ്പെട്ടു.
Post Your Comments