BollywoodGeneralLatest NewsMovie GossipsNEWSSocial Media

കത്രീന കൈഫും വിക്കി കൗശലിന്റെയും വിവാഹനിശ്ചയം കഴിഞ്ഞുവെന്ന വാർത്ത: പ്രതികരണവുമായി നടി

വിക്കി കൗശലും കത്രീന കൈഫും പ്രണയത്തിലാണെന്ന് നടൻ ഹര്‍ഷ വര്‍ദ്ധൻ കപൂര്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു

ബോളിവുഡ് നടൻ വിക്കി കൗശലും നടി കത്രീന കൈഫും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞുവെന്ന തരത്തിൽ നിരവധി വാർത്തകളാണ് സോഷ്യൽ മീഡിയയിലൂടെ കഴിഞ്ഞ ദിവസങ്ങളിലായി പ്രചരിച്ചുകൊണ്ടിരുന്നത്. വിക്കി കൗശലും കത്രീന കൈഫും ഒന്നിച്ചുള്ള ഒരു ചടങ്ങിൽ നിൽക്കുന്നത് പോലത്തെ ചിത്രം പ്രചരിപ്പിച്ചുകൊണ്ടായിരുന്നു വാർത്ത. എന്നാല്‍ ഇത് അഭ്യൂഹം മാത്രമാണെന്നും സത്യമല്ലെന്നും വ്യക്തമാക്കിയിരിക്കുകയാണ് കത്രീന കൈഫിന്റെ വക്താവ്. വിക്കി കൗശലും കത്രീന കൈഫും ഒന്നിച്ചുള്ള സൂം ടിവിയോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

വിവാഹനിശ്ചയ ചടങ്ങ് നടന്നിട്ടില്ലെന്നും കത്രീന സല്‍മാന്‍ ഖാന്റെ ടൈഗര്‍ 3ല്‍ അഭിനയിക്കാനുള്ള തയാറെടുപ്പിലാണ് എന്നുമാണ് പറഞ്ഞത്. ഷൂട്ടിങ്ങിനായി ഉടന്‍ താരം പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

അടുത്ത കാലത്തായി വിക്കി കൗശലും കത്രീന കൈഫും ഒന്നിച്ചാണ് പ്രോഗ്രാമുകളില്‍ പങ്കെടുക്കാറുള്ളത്. ഷെര്‍ഷയുടെ സ്‍ക്രീനിംഗിന് ഇരുവരും ഒന്നിച്ച് എത്തിയത് സിനിമാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തിരുന്നു.

നേരത്തെ വിക്കി കൗശലും കത്രീന കൈഫും പ്രണയത്തിലാണെന്ന് നടൻ ഹര്‍ഷ വര്‍ദ്ധൻ കപൂര്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button