GeneralLatest NewsMollywoodNEWSSocial Media

നാടൻ ലുക്കിൽ പ്രിയാ വാര്യർ: ചിത്രങ്ങൾ

പട്ടുപാവാടയും ബ്ലൗസും ധരിച്ചാണ് പ്രിയ വാര്യര്‍ ഫോട്ടോയിലുള്ളത്

ഒമർ ലുലു സംവിധാനം ചെയ്ത ‘ഒരു അഡാർ ലവ്’ എന്ന ഒറ്റ സിനിമയിലൂടെ തന്നെ പ്രശസ്‌തി നേടിയ താരമാണ് പ്രിയ പ്രകാശ് വാര്യർ. ചിത്രത്തിലെ പാട്ടിലെ കണ്ണിറുക്കുന്ന രംഗം ഇന്നും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മലയാളത്തിൽ സജീവമല്ലെങ്കിലും തെലുങ്കിലും കന്നഡയിലുമായി നിരവധി ചിത്രങ്ങളിലാണ് പ്രിയ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞിരിക്കുന്നത്. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടാണ് ശ്രദ്ധേയമാകുന്നത്.

ഓണക്കാലമായതിനാല്‍ ഫാഷനും നാടനും ചേര്‍ത്ത് നാടന്‍ ഗ്ലാമറസ് വേഷത്തിലാണ് നടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പട്ടുപാവാടയും ബ്ലൗസും ധരിച്ചാണ് പ്രിയ വാര്യര്‍ ഫോട്ടോയിലുള്ളത്. ഓണം ലുക്കാണ് എന്ന് പ്രിയാ വാര്യര്‍ പറയുന്നു. ഒട്ടേറെ പേരാണ് ഫോട്ടോയ്ക്ക് കമന്റുകളുമായി എത്തുന്നത്. എന്തായാലും പ്രിയാ വാര്യരുടെ പുതിയ ഫോട്ടോഷൂട്ടും ഹിറ്റായിരിക്കുകയാണ്.

https://www.instagram.com/p/CSvxa5bJkpy/?utm_source=ig_web_copy_link

മലയാളം സിനിമയായ ഇഷ്‍ഖിന്റെ തെലുങ്ക് റീമേക്കിലായിരുന്നു പ്രിയാ വാര്യര്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.

shortlink

Related Articles

Post Your Comments


Back to top button