CinemaGeneralKollywoodLatest NewsMovie GossipsNEWS

‘ബീസ്റ്റി’നു ശേഷം വിജയ് എത്തുന്നത് ദ്വിഭാഷാ ചിത്രത്തിൽ ?

വിജയ്‌യുടെ 66-ാം ചിത്രം സംവിധാനം ചെയ്യുക തെലുങ്ക് സംവിധായകന്‍ വംശി പൈഡിപ്പള്ളി ആയിരിക്കുമെന്നുമാണ് റിപ്പോർട്ട്

‘ബീസ്റ്റി’നു ശേഷം വിജയ് അഭിനയിക്കുന്നത് ദ്വിഭാഷാ ചിത്രത്തിലായിരിക്കുമെന്ന് റിപ്പോർട്ടുകൾ. ഇനി വരാനുള്ളത് വിജയ്‌യുടെ 66-ാം ചിത്രമാണ്. നേരത്തെ ‘കണ്ണും കണ്ണും കൊള്ളൈയടിത്താല്‍’ സംവിധായകന്‍ ദേസിംഗ് പെരിയസാമിയുടെ ചിത്രത്തിലായിരിക്കും വിജയ് എത്തുക എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട് അനുസരിച്ച് വിജയ്‍യുടെ കരിയറിലെ 66-ാം ചിത്രം ഒരു ദ്വിഭാഷാ ചിത്രം ആയിരിക്കുമെന്നും സംവിധാനം ചെയ്യുക തെലുങ്ക് സംവിധായകന്‍ വംശി പൈഡിപ്പള്ളി ആയിരിക്കുമെന്നുമാണ്.

മികച്ച വിനോദ ചിത്രത്തിനുള്ള 2019ലെ ദേശീയ പുരസ്‍കാരം നേടിയ ‘മഹര്‍ഷി’യുടെ സംവിധായകനാണ് വംശി പൈഡിപ്പള്ളി. ഊപ്പിരി, യെവാഡു അടക്കം കരിയറില്‍ ഇതുവരെ അഞ്ച് സിനിമകള്‍ ഒരുക്കിയിട്ടുണ്ട്. പ്രമുഖ നിര്‍മ്മാതാവ് ദില്‍ രാജു ആയിരിക്കും വിജയ് ചിത്രം നിര്‍മ്മിക്കുകയെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

നിലവിൽ വിജയ് ബീസ്റ്റിന്റെ ചിത്രീകരണത്തിലാണ്. വിജയ്‌യെ നായകനാക്കി നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബീസ്റ്റ്’. ചെന്നൈയിൽ നടന്നു കൊണ്ടിരിക്കുന്ന സിനിമയുടെ ഷെഡ്യൂൾ ഉടൻ പൂർത്തീകരിക്കുമെന്നാണ് വിവരം. തുടർന്ന് അടുത്ത ഭാഗത്തിന്റെ ചിത്രീകരണത്തിനായി വിജയ്‍യും കൂട്ടരും റഷ്യയിലേക്ക് പോകുമെന്നാണ് സൂചന. എന്നാല്‍ കൊവിഡ് സാഹചര്യത്തില്‍ മാറ്റം വരുകയാണെങ്കില്‍ യാത്ര ഉണ്ടായിരിക്കുന്നതല്ല എന്നും റിപ്പോർട്ട് ഉണ്ട്.

മലയാളിതാരം ഷൈന്‍ ടോം ചാക്കോയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പൂജ ഹെഗ്‍ഡെ നായികയാവുന്ന ചിത്രത്തില്‍ യോഗി ബാബുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മനോജ് പരമഹംസ ഛായാഗ്രഹണവും അനിരുദ്ധ് രവിചന്ദര്‍ സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നു. എഡിറ്റിംഗ് ആര്‍ നിര്‍മ്മല്‍.

shortlink

Related Articles

Post Your Comments


Back to top button