BollywoodGeneralLatest NewsNEWSSocial Media

വിവാദ പരാമർശം: സ്വരാ ഭാസ്‌കറിനെതിരെ സൈബർ സെല്ലിനും പൊലീസിനും പരാതി നൽകി

താലിബാന്‍ ഭീകരത പോലെ തന്നെയാണ് ഹിന്ദുത്വ ഭീകരതയും എന്ന പരാമര്‍ശത്തില്‍ സ്വരാ ഭാസ്‌കറിനെതിരെ നടപടി

മുംബൈ : താലിബാന്‍ ഭീകരത പോലെ തന്നെയാണ് ഹിന്ദുത്വ ഭീകരതയും എന്ന പരാമര്‍ശത്തില്‍ സ്വരാ ഭാസ്‌കറിനെതിരെ മുംബൈ പൊലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ബോംബെ ഹൈക്കോടതിയിലെ അഭിഭാഷകനായ അഷതോഷ് ഡൂബേയാണ് കേസ് നല്‍കിയിരിക്കുന്നത്. മുംബൈ പൊലീസിലും പാല്‍ഖര്‍ പൊലീസിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇനി ലോക്കല്‍ പൊലീസ് സ്റ്റേഷനില്‍ കൂടി കേസ് നല്‍കാനുണ്ടെന്ന് അഷതോഷ് ട്വീറ്റ് ചെയ്തു.

പാല്‍ഖര്‍ പൊലീസ് പരാതിയില്‍ പ്രതികരിച്ചിട്ടുണ്ട്. കേസ് അന്വേഷണം നടത്തി വേണ്ട നടപടി സ്വീകരിക്കുമെന്നാണ് പാല്‍ഖര്‍ പൊലീസ് വ്യക്തമാക്കിയത്. അഷതോഷ് ഡൂബേ സൈബര്‍ സെല്ലിലും പരാതി നല്‍കിയിട്ടുണ്ട്. പരാതിയില്‍ പല്‍ഖര്‍ സൈബര്‍ സെല്‍ വേണ്ട നടപടി സ്വീകരിക്കുമെന്ന് അറിയിച്ചുവെന്ന ഡൂബേ ട്വീറ്റ് ചെയ്തിരുന്നു.

കഴിഞ്ഞ ദിവസമാണ് അഫ്ഗാനിസ്ഥാനെ താലിബാന്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് സ്വര തന്റെ നിലപാട് വ്യക്തമാക്കിയത്. താലിബാന്‍ ഭീകരതയെ ഭയക്കുകയും ഹിന്ദുത്വ ഭീകരതയെ ന്യായീകരിക്കുകയും ചെയ്യുന്നത് ശരിയല്ല. രണ്ടും ഒരേ പോലെ തന്നെയാണെന്നാണ് നടി ട്വീറ്റ് ചെയ്തത്.

എന്നാൽ നടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. ട്വിറ്ററിൽ ‘അറസ്റ്റ് സ്വരാ ഭാസ്‌കര്‍’ ക്യാംപെയിന്‍ ആരംഭിക്കുകയും ചെയ്തു. സ്വര ഹിന്ദു മതവികാരം വ്രണപ്പെടുത്തുകയാണെന്നും ഹിന്ദുക്കളെ അപമാനിക്കുകയാണെന്നും ട്വീറ്റുകള്‍ വന്നു.

shortlink

Related Articles

Post Your Comments


Back to top button