GeneralLatest NewsMollywoodNEWS

യുഎഇയുടെ ഗോൾഡൻ വിസ: മമ്മൂട്ടി ദുബായിലേക്ക്

മമ്മൂട്ടിയ്ക്കും മോഹൻലാലിനുമാണ് യുഎഇയുടെ ഗോൾഡൻ വിസ ലഭിച്ചിരിക്കുന്നത്

ദുബൈ: യുഎഇയുടെ ഗോൾഡൻ വിസ ലഭിച്ചുവെന്ന വാർത്തയ്ക്ക് പിന്നാലെ നടൻ മമ്മൂട്ടി ദുബായിലേക്ക്. നിർമ്മാതാവ് ബാദുഷയാണ് മമ്മൂട്ടിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മമ്മൂട്ടിയ്ക്കും മോഹൻലാലിനുമാണ് യുഎഇയുടെ ഗോൾഡൻ വിസ ലഭിച്ചിരിക്കുന്നത്. 10 വർഷ കാലാവധിയുള്ളതാണ് യു.എ.ഇ ഗോൾഡൻ വിസ.

വിവിധമേഖലകളിൽ സംഭാവന നൽകിയ വ്യക്തികൾക്കാണ് യുഎഇ ഗോൾഡൻ വിസ നൽകുന്നത്. ഇതാദ്യമായാണ് മലയാള സിനിമാ താരങ്ങൾക്ക് ഗോൾഡൻ വിസ ലഭിക്കുന്നത്.

ഷാറൂഖ് ഖാൻ, സഞ്ജയ് ദത്ത് തുടങ്ങിയവർക്കും ഒട്ടേറേ പ്രവാസി വ്യവസായികൾക്കും നേരത്തേ ഗോൾഡൻ വിസ ലഭിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button