GeneralKollywoodLatest NewsNEWSSocial Media

‘ഭാര്യയാണ് എപ്പോഴും ശരി’യെന്ന് സരിത: മറുപടിയുമായി മാധവൻ

മാധവന്റെ ഭാര്യയുടെ പോസ്റ്റും അതിന് താരം എഴുതിയ കമന്റുമാണ് ചര്‍ച്ചയാകുന്നത്

പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് മാധവൻ. സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായി ഇടപെടുന്ന മാധവൻ തന്റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്‍ക്കാറുണ്ട്. ഇപ്പോഴിതാ മാധവന്റെ ഭാര്യയുടെ പോസ്റ്റും അതിന് താരം എഴുതിയ കമന്റുമാണ് ചര്‍ച്ചയാകുന്നത്.

മാധവന്റെ ഭാര്യ സരിത തങ്ങളുടെ ഒരു ഫോട്ടോ ഇൻസ്റ്റാഗ്രാമില്‍ പങ്കുവയ്‍ക്കുകയായിരുന്നു. ഒരാൾ എപ്പോഴും ശരിയായിരിക്കുകയും മറുവശത്ത് ഉള്ള ആള്‍ ഭർത്താവാകുകയും ചെയ്യുന്നതാണ് വിവാഹം എന്നായിരുന്നു ക്യാപ്ഷൻ. ഞാൻ പൂർണ്ണമായും സമ്മതിക്കുന്നു, നീ അവളുടെ വലതുവശത്താണെങ്കിൽ പോലും എന്നായിരുന്നു മാധവന്റെ കമന്റ്. നിരവധിപേരാണ് പോസ്റ്റിന് കമന്റുമായി എത്തിയിരിക്കുന്നത്.

https://www.instagram.com/p/CSrYMkOJm4P/?utm_source=ig_embed&ig_rid=70aaca4f-5aa8-48a3-b49f-933c9746b7a0

1991ൽ മഹാരാഷ്ട്രയില്‍ വച്ചു നടന്ന പബ്ലിക് സ്പീക്കിങ് വര്‍ക്ക്‌ഷോപ്പിനിടെയാണ് മാധവനും സരിതയും പരിചയപ്പെടുന്നത്. തുടർന്ന് പ്രണയത്തിലായ ഇരുവരും വിവാഹിതരാവുകയായിരുന്നു. 1999 ലായിരുന്നു ഇരുവരുടെയും വിവാഹം. ഇവർക്ക് വേദാന്ത് എന്ന മകനുണ്ട്.

shortlink

Related Articles

Post Your Comments


Back to top button