ബോളിവുഡില്‍ ഉള്‍പ്പെടെ ലിപ് ലോക്ക് സീനുകള്‍ ചെയ്തുകൊണ്ട് നായിക നായകന്മാര് യുവ പ്രേക്ഷകരുടെ പ്രണയ ജോഡികളായി കയ്യടി നേടുമ്പോള്‍ ഇവിടെ മലയാളത്തിലും ഫഹദ് ഫാസില്‍, ടോവിനോ തോമസ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ അത്തരം സീനുകള്‍ മടിയില്ലാതെ ചെയ്തു ശ്രദ്ധ നേടിയവരാണ്. ഫഹദ് ചുംബന സീനുകള്‍ ചെയ്തു മുന്നിട്ടു നില്ക്കുന്ന അവസരത്തില്‍ ഫഹദിനൊപ്പം തനിക്കും അങ്ങനെയൊരു കോമ്പിനേഷന്‍ രംഗം ചെയ്യേണ്ടി വന്ന സാഹചര്യം ‘ഡയമണ്ട് നെക്ലസ്’ എന്ന സിനിമയില്‍ ഉണ്ടായിട്ടുണ്ടെന്നും ഓവര്‍ റൊമാന്‍സ് ചെയ്യാന്‍ തനിക്ക് അന്നും ഇന്നും മടിയാണെന്നും ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ നടി അനുശ്രീ പറയുന്നു.
‘റൊമാന്റിക് സീനില്‍ അഭിനയിക്കാന്‍ എനിക്ക് ഭയങ്കര മടിയായിരുന്നു. ‘ഡയമണ്ട് നെക്ലസ്’ ചെയ്യുമ്പോള്‍ എനിക്ക് ഒരു ചുംബന രംഗത്ത് അഭിനയിക്കേണ്ടതായിട്ടുണ്ടായിരുന്നു. ഫഹദ് ആണെങ്കില്‍ ആ സമയത്ത് കിസ് സീനില്‍ മുന്നില്‍ നില്ക്കുന്ന സമയമായിരുന്നു. എനിക്ക് ആണേല്‍ അതിനു ബുദ്ധിമുട്ടായിരുന്നു. അയ്യേ ഉമ്മയോ! ഇതൊക്കെ ചെയ്തിട്ട് ഞാന്‍ എങ്ങനെ എന്റെ നാട്ടില്‍ പോകും എന്ന ചിന്തയായിരുന്നു. ഫഹദ് അടുത്തേക്ക് വരുമ്പോള്‍ ഞാന്‍ പിന്നിലേക്ക് മാറും. ലാല്‍ ജോസ് സാര്‍ അവിടെ നിന്ന് മൈക്കിലൂടെ വിളിച്ചു പറയും. അനു നീ എന്താണ് കാണിക്കുന്നതൊക്കെ. റൊമാന്റിക് സീനില്‍ അഭിനയിക്കുന്ന സമയത്ത് കൃത്യമായ എക്സ്പ്രഷന്‍ ഒന്നും എനിക്ക് വരില്ലായിരുന്നു. പിന്നെ അതൊക്കെ മാറി വന്നു. എന്നാലും റൊമാന്റിക് സീന്‍ ചെയ്യാന്‍ പറഞ്ഞപ്പോള്‍ ഇപ്പോഴും എനിക്ക് ഒരു വിറയലാണ്. മറ്റു നടിമാരെ പോലെ റൊമാന്റിക് ഗാനങ്ങളില്‍ അഭിനയിക്കാനുള്ള അവസരവും എനിക്ക് ലഭിച്ചിട്ടില്ല. ‘ഡയമണ്ട് നെക്ലസ്’ എന്ന സിനിമയില്‍ ഞാനാണ് ഫഹദിന്റെ നായികയെങ്കിലും ഞങ്ങള്‍ തമ്മില്‍ പാട്ടുകള്‍ ഇല്ലായിരുന്നു’.
Post Your Comments