GeneralLatest NewsMollywoodNEWS

‘ഒരു സിനിമയിലും മമ്മൂട്ടിയെ കൂവല്‍ കേള്‍ക്കാതെ കാണാന്‍ പറ്റാതിരുന്ന കാലമായിരുന്നു അത്’: ഷിബു ചക്രവര്‍ത്തി

മമ്മൂട്ടിയുടെ കരിയറിലെ പ്രധാനപ്പെട്ട രണ്ട് ചിത്രങ്ങളായിരുന്നു 'ശ്യാമ, നിറക്കൂട്ട്' എന്നിവ

കൊച്ചി: മലയാള സിനിമയിൽ അര നൂറ്റാണ്ട് പിന്നിട്ടിരിക്കുകയാണ് മമ്മൂട്ടി. മലയാളത്തിന്റെ മെഗാസ്റ്റാർ ആയി മാറിയ മമ്മൂട്ടിയ്ക്ക് പരാജയങ്ങൾ ഒരുകാലത്ത് ഉണ്ടായിരുന്നു. അതിനെക്കുറിച്ചു പങ്കുവയ്ക്കുകയാണ് മലയാളത്തിലെ പ്രമുഖ ഗാന രചയിതാവും തിരക്കഥാകൃത്തുമായ ഷിബു ചക്രവര്‍ത്തി. സഫാരി ചാനലിലെ ‘ചരിത്രം എന്നിലൂടെ’ എന്ന പരിപാടിയിലാണ് മമ്മൂട്ടിയുടെ പഴയ കാല സിനിമകളെപ്പറ്റി ഷിബു ചക്രവര്‍ത്തി പറയുന്നത്

മമ്മൂട്ടിയുടെ കരിയറിലെ പ്രധാനപ്പെട്ട രണ്ട് ചിത്രങ്ങളായിരുന്നു ‘ശ്യാമ, നിറക്കൂട്ട്’ എന്നിവ. അത് നല്ല രീതിയില്‍ വിജയിക്കുകയും ചെയ്തിരുന്നു. എന്നാല്‍, അതിനു ശേഷം തുടര്‍ച്ചയായി മമ്മൂട്ടി ചിത്രങ്ങള്‍ പരാജയപ്പെടുന്ന കാഴ്ചയാണുണ്ടായതെന്ന് ഷിബു ചക്രവര്‍ത്തി പറയുന്നു.

read also: സുരേഷ് ഗോപിയും കീര്‍ത്തിയും സഹായിക്കും, സര്‍ക്കാരില്‍ നിന്ന് ഒരാനുകൂല്യവുമില്ല: താരങ്ങളോട് അഭ്യർത്ഥനയുമായി സംവിധായകൻ

‘ന്യായ വിധി, വീണ്ടും, പ്രണാമം, കഥക്കു പിന്നില്‍ എന്നീ സിനിമകളെല്ലാം വന്‍ പരാജയമായിരുന്നു. ഒരു കാരണവുമില്ലാതെ മമ്മൂട്ടിയെ കൂവുന്നത് കാണുമ്ബോള്‍ വിഷമം തോന്നിയിരുന്നു. എന്തിനാണ് അങ്ങനെ ചെയ്യുന്നതെന്ന് ചിന്തിച്ചിട്ടുണ്ട്. ഒരു സിനിമയിലും മമ്മൂട്ടിയെ കൂവല്‍ കേള്‍ക്കാതെ കാണാന്‍ പറ്റാതിരുന്ന കാലമായിരുന്നു അത്’, ഷിബു ചക്രവര്‍ത്തി പറയുന്നു. വീണ്ടും എന്ന സിനിമയില്‍ തുടക്കം മുതല്‍ ഇടവേള വരെ കൂവി ആളുകള്‍ മടുത്ത അവസ്ഥ വരെ ഉണ്ടായിരുന്നെന്നും അദ്ദേഹം പറയുന്നു

പ്രണാമം എന്ന സിനിമയില്‍ മമ്മൂട്ടി വരുന്ന ജീപ്പ് പോലും കാരണങ്ങളില്ലാത്ത ഈ കളിയാക്കലുകള്‍ക്ക് വിധേയമായിട്ടുണ്ടെന്നും നന്നായി അഭിനയിക്കാത്തതോ കഥ നന്നാവാത്തതോ ആണെങ്കില്‍ കൂവുന്നതില്‍ തെറ്റില്ലെന്നും എന്നാല്‍ ഇത്തരം കാരണങ്ങളൊന്നും മമ്മൂട്ടിക്കെതിരെ ഉണ്ടായിരുന്നില്ലെന്നതുമാണ് ഇതിലെ വിരോധാഭാസമെന്നും ഷിബു ചക്രവര്‍ത്തി പങ്കുവച്ചു

shortlink

Related Articles

Post Your Comments


Back to top button