കോവിഡ് വ്യാപനത്തെ തുടർന്ന് ലോക് ഡൗണും നിയന്ത്രണങ്ങളും നടപ്പിലാക്കിയതോടെ ഏറെ പ്രതിസന്ധിയിലായ മേഖലയാണ് സിനിമ. തിയറ്ററകൾ തുറക്കാത്തതും ചിത്രീകരണങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതോടെ സിനിമ മേഖലയിലെ ദിവസതൊഴിലാളികൾ ഉൾപ്പെടെയുള്ളവർ സാമ്പത്തികമായും ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ഇപ്പോഴിതാ ഫിലിം റെപ്രസെന്റേറ്റീവുമാരെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകന്‍ ശാന്തിവിള ദിനേശ്. തന്റെ യുട്യൂബ് ചാനലായ ലൈറ്റ് ക്യാമറ ആക്ഷനിലൂടെയാണ് അമ്പത് ലക്ഷത്തിലധികം പ്രതിഫലം വാങ്ങുന്ന സിനിമാ താരങ്ങളും ടെക്നീഷ്യന്മാരും ഇവരെ സഹായിക്കണമെന്ന ആവശ്യവുമായി സംവിധായകന്‍ രംഗത്തുവന്നത്.
സംവിധായകന്റെ വാക്കുകള്‍ ഇങ്ങനെ…
ഫിലിം റെപ്രസെന്റേറ്റീവ് ആയ തന്റെ ഒരു സുഹൃത്താണ് ഫിലിം റെപ്രസെന്റേറ്റീവുമാരുടെ ഇന്നത്തെ അവസ്ഥയെ കുറിച്ച് പറഞ്ഞത്. അദ്ദേഹം എന്നേട് പറഞ്ഞത്. ‘കേരളത്തില്‍ അങ്ങോളമിങ്ങോളം 1200 ഓളം ഫിലിം റെപ്രസെന്റേറ്റീവുമാരുണ്ട്. അവരില്‍ പകുതിയില്‍ അധികം പേര്‍ക്കും ജോലിയില്ല. ജോലിയുള്ളവര്‍ക്കാണെങ്കില്‍ വല്ലപ്പോഴും മാത്രമാണ്. വലിയ പടങ്ങള്‍ വരുമ്പോൾ മാത്രം. ഈ കൊറോണക്കാലം, കഴിഞ്ഞ ഒന്നു രണ്ട് വര്‍ഷമായി അവര്‍ നരകയാതന അനുഭവിക്കുകയാണ്.
നടന്‍ സുരേഷ് ഗോപിയും നിര്‍മ്മാതാവ് സുരേഷ് കുമാറിന്റേയും നടി മേനകയുടേയും മകള്‍ കീര്‍ത്തി സുരേഷും മാത്രമാണ് കുറച്ച് പൈസ , അവരുടെ സിനിമ കളിക്കുന്ന റെപ്രസെന്റേറ്റീവുമാര്‍ക്ക് നല്‍കുന്നത്. സാംസ്കാരിക ക്ഷേമനിധി ബോര്‍ഡിലോ ഒരു ക്ഷേമനിധിയിലോ അംഗത്വമില്ല. സര്‍ക്കാരില്‍ നിന്ന് ഒരു ആനുകൂല്യവും ലഭിക്കുന്നില്ല. അതുകൊണ്ട് മലയാളസിനിമയില്‍ 50 ലക്ഷത്തിന് മുകളില്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളും അണിയറ പ്രവര്‍ത്തകരും തങ്ങളെ സഹായിക്കണമെന്നു ചാനലിലൂടെ അഭ്യര്‍ത്ഥിക്കണമെന്ന് അദ്ദേഹം തന്നോട് പറഞ്ഞത്. ഇത് കാണുന്ന താരങ്ങള്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം തന്നോട് ഇക്കാര്യം ആവശ്യപ്പെട്ടത്’- ശാന്തിവിള ദിനേശ് പറയുന്നു.
‘ആകെ 1200 ല്‍ പരം ഫിലിം റെപ്രസെന്റേറ്റീവുമാര്‍ മാത്രമാണ് ഇവിടെയുള്ളത്. 50 ലക്ഷത്തിലധികം പ്രതിഫലം വാങ്ങുന്ന താരങ്ങളും ടെക്നീഷ്യന്മാരും ഒരു പതിനായിരം രൂപ കിട്ടുന്ന വിധത്തില്‍ അവരെ സഹായിക്കണം. കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി ഇവര്‍ക്ക് വരുമാനമില്ല. അതില്‍ പലരും വയോ വൃദ്ധന്മായവരാണ്. അവര്‍ക്ക് ഗുണ ചെയ്യുന്ന വിധത്തില്‍ സഹായിക്കണം ‘ ശാന്തിവിള ദിനേശ് പങ്കുവച്ചു
Post Your Comments