താലിബാന് ഭീകരത പോലെ തന്നെയാണ് ഹിന്ദുത്വ ഭീകരതയും എന്ന പരാമര്‍ശത്തില്‍ സ്വരാ ഭാസ്കറിനെതിരെ ട്വിറ്ററിൽ പ്രതിഷേധം ശക്തം. അഫ്ഗാനിസ്ഥാനെ താലിബാന് പിടിച്ചെടുത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് സ്വരാ ഭാസ്കർ വിവാദ പരാമർശം നടത്തിയത്. താലിബാന് ഭീകരതയെ ഭയക്കുകയും ഹിന്ദുത്വ ഭീകരതയെ ന്യായീകരിക്കുകയും ചെയ്യുന്നത് ശരിയല്ല. രണ്ടും ഒരേ പോലെ തന്നെയാണെന്നാണ് താരം ട്വീറ്റ് ചെയ്തത്.
എന്നാൽ ട്വറ്ററിൽ നടിക്കെതിരെ പ്രതിഷേധം ശക്തമാകുകയും. ‘അറസ്റ്റ് സ്വരാ ഭാസ്കര്‍’ ക്യാംപെയിന് ആരംഭിക്കുകയും ചെയ്തിരിക്കുകയാണ്. സ്വര ഹിന്ദു മതവികാരം വ്രണപ്പെടുത്തുകയാണെന്നും ഹിന്ദുക്കളെ അപമാനിക്കുകയാണെന്നും ട്വീറ്റുകള്‍ വരുന്നുണ്ട്. നിരവധി പേര് താരത്തിനെതിരെ പരാതി നല്കാന് ശ്രമിച്ചുവെന്നും ട്വിറ്ററില്‍ പറയുന്നുണ്ട്. മതപരമായ വികാരങ്ങളെ വ്രണപ്പെടുത്തുന്ന വ്യക്തികളെ നിയമം അനുസരിച്ച് ശിക്ഷ നല്‍കണം എന്നും പ്രതിഷേധക്കാർ പറയുന്നു.
https://twitter.com/AdvAshutoshDube/status/1427694676425904128?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1427694676425904128%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fpublish.twitter.com%2F%3Fquery%3Dhttps3A2F2Ftwitter.com2FAdvAshutoshDube2Fstatus2F1427694676425904128widget%3DTweet
സ്വരയുടെ വിവാദമായ ട്വീറ്റ്:
‘നമ്മള് ഒരിക്കലും ഹിന്ദുത്വ ഭീകരതയോട് യോജിക്കാനും താലിബാന് ഭീകരത കണ്ട് അത്ഭുതപ്പെടുകയും ചെയ്യരുത്. അത് പോലെ തന്നെ താലിബാന് ഭീകരതയെ കണ്ടില്ലെന്ന് നടിച്ച് ഹിന്ദുത്വ ഭീകരതക്കെതിരെ ശബ്ദമുയര്‍ത്തുന്നതും ശരിയല്ല. നമ്മുടെ മാനുഷികവും ധാര്‍മ്മികവുമായ മൂല്യങ്ങള്‍ അടിച്ചമര്‍ത്തപ്പെടുന്നവന്റെയോ, അക്രമികളുടെയോ വ്യക്തിത്വത്തിന് അനുസരിച്ചായിരിക്കരുത്’.
https://twitter.com/GirlForJustice/status/1427806688866799619?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1427806688866799619%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fpublish.twitter.com%2F%3Fquery%3Dhttps3A2F2Ftwitter.com2FGirlForJustice2Fstatus2F1427806688866799619widget%3DTweet
Post Your Comments