CinemaGeneralKollywoodLatest NewsMovie GossipsNEWS

‘ബീസ്റ്റ്’: ഷൂട്ടിങ്ങിനായി വിജയ്‍യും കൂട്ടരും അടുത്ത രാജ്യത്തേക്ക്

ഈ വര്‍ഷം മാര്‍ച്ചിലാണ് ബീസ്റ്റിന്റെ ചിത്രീകരണം ആരംഭിച്ചത്

ചെന്നൈ : വിജയ്‌യെ നായകനാക്കി നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബീസ്റ്റ്’. ചെന്നൈയിൽ നടന്നു കൊണ്ടിരിക്കുന്ന സിനിമയുടെ ഷെഡ്യൂൾ ഉടൻ പൂർത്തീകരിക്കുമെന്നാണ് വിവരം. തുടർന്ന് അടുത്ത ഭാഗത്തിന്റെ ചിത്രീകരണത്തിനായി വിജയ്‍യും കൂട്ടരും റഷ്യയിലേക്ക് പോകുമെന്നാണ് സൂചന. എന്നാല്‍ കൊവിഡ് സാഹചര്യത്തില്‍ മാറ്റം വരുകയാണെങ്കില്‍ യാത്ര ഉണ്ടായിരിക്കുന്നതല്ല എന്നും റിപ്പോർട്ട് ഉണ്ട്.

ഈ വര്‍ഷം മാര്‍ച്ചിലാണ് ബീസ്റ്റിന്റെ ചിത്രീകരണം ആരംഭിച്ചത്. ഏപ്രിലില്‍ വിജയ്‍യും നെല്‍സണും ചിത്രീകരണത്തിനായി ജോര്‍ജിയയിലേക്ക് പോയിരുന്നു. 20 ദിവസമായിരുന്നു ജോര്‍ജിയയിലെ ഷൂട്ടിങ്ങ് നടന്നത്. പിന്നീട് താരങ്ങളും അണിയറ പ്രവര്‍ത്തകരും നാട്ടിലേക്ക് മടങ്ങി. എന്നാല്‍ കൊവിഡിന്റെ രണ്ടാം തരംഗം കാരണം ചിത്രത്തിന്റെ ഷൂട്ടിങ് വൈകി. അതിനാല്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചത് അനുസരിച്ച് ചിത്രം പൊങ്കലിന് റിലീസ് ചെയ്യാനാകുമോ എന്നതില്‍ ഉറപ്പില്ല.

മലയാളിതാരം ഷൈന്‍ ടോം ചാക്കോയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അഞ്ചാം തീയതി ചെന്നൈ ഷെഡ്യൂളിലാണ് ഷൈന്‍ ജോയിന്‍ ചെയ്‍തത്. ഷൈനിന്‍റെ തമിഴ് അരങ്ങേറ്റചിത്രം കൂടിയാണ് ഇത്.

പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് മൂന്ന് പ്രതിനായക കഥാപാത്രങ്ങളോടാണ് ചിത്രത്തില്‍ വിജയ്‌യോട് ഏറ്റുമുട്ടാൻ എത്തുന്നത്. അതില്‍ രണ്ടു കഥാപാത്രങ്ങൾ സെല്‍വരാഘവന്റെയും ഷൈന്‍ ടോം ചാക്കോയുടെയും ആണെന്നാണ് വിവരം.

പൂജ ഹെഗ്‍ഡെ നായികയാവുന്ന ചിത്രത്തില്‍ യോഗി ബാബുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മനോജ് പരമഹംസ ഛായാഗ്രഹണവും അനിരുദ്ധ് രവിചന്ദര്‍ സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നു. എഡിറ്റിംഗ് ആര്‍ നിര്‍മ്മല്‍.

shortlink

Related Articles

Post Your Comments


Back to top button