ശവസംസ്‌കാരത്തിന് ധരിച്ച വസ്ത്രങ്ങള്‍ ലേലത്തിന് വെച്ചതിന് ബോളിവുഡ് നടി ദീപിക പദുക്കോണിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം. ആഗസ്റ്റ് 16ന് മായാ എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് ദീപികയുടെ വസ്ത്രം ലേലത്തിന് വെച്ചതിനെ കുറിച്ചുള്ള ട്വീറ്റ് വന്നത്. ദീപികയുടെ നേതൃത്വത്തിലുള്ള ലിവ്, ലവ്, ലോഫ് ഫൗണ്ടേഷന് വേണ്ടി പണം കണ്ടെത്തുന്നതിനായിരുന്നു ലേലം.
നടി ജിയാ ഖാന്‍, പ്രിയങ്ക ചോപ്രയുടെ പിതാവ് എന്നിവരുടെ ശവസംസ്‌കാര ചടങ്ങിൽ എത്തിയപ്പോൾ ദീപിക ധരിച്ച വസ്ത്രങ്ങളാണ് ഇതെന്നാണ് റിപ്പോർട്ടുകൾ. തുടർന്നാണ് നടിയ്‌ക്കെതിരെ ട്രോളുകളും വിമർശനങ്ങളും ഉയരാൻ തുടങ്ങിയത്. ആരാധകരോട് ബഹുമാനം ഉണ്ടെങ്കില്‍ ഇത്തരം പ്രവൃത്തികള്‍ ചെയ്യരുത്. ദീപികയുടെ പിആര്‍ ടീമാണ് ഇതിന് പിന്നിലെന്നും ആരാധകര്‍ പറയുന്നു.
എന്നാൽ ദീപികയെ അനുകൂലിച്ചും ചിലർ എത്തി. ജീവകാരുണ്യ പ്രവര്‍ത്തനത്തിനാണ് ദീപിക ലേലം സംഘടിപ്പിക്കുന്നത്. ഇഷ്ടം ഉള്ളവർ മാത്രം ഇത് വാങ്ങിയാൽ മതിയെന്ന് ഇവർ പറയുന്നു. ഈ വിഷയത്തില്‍ ദീപിക ചെയ്യുന്നത് മാതൃകപരമായ കാര്യമാണെന്നും ഇവർ പറയുന്നു.
Post Your Comments