BollywoodCinemaGeneralKollywoodLatest NewsMollywoodMovie GossipsNEWSTollywood

ലൂസിഫർ തെലുങ്ക്: പൃഥ്വിരാജിന്റെ ‘സയീദ് മസൂദ്’ ആയി എത്തുന്നത് ആര് ?

ലൂസിഫറിന്റെ തെലുങ്ക് റീമേക്കിൽ ചിരഞ്ജീവിയാണ് നായകനായെത്തുന്നത്

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് പ്രഖ്യാപനം മുതലേ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. മോഹൻരാജ സംവിധാനം ചെയ്യുന്ന സിനിമയിൽ മോഹൻലാലിന്റെ കഥാപാത്രത്തെ നടൻ ചിരഞ്ജീവി അവതരിപ്പിക്കും. ഇപ്പോഴിതാ ലൂസിഫറിന്റെ സംവിധായകനും നടനുമായ പൃഥ്വിരാജ് അവതരിപ്പിച്ച ‘സയീദ് മസൂദ്’ എന്ന കഥാപാത്രത്തിനായി ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാനെ ക്ഷണിച്ചതായി റിപ്പോർട്ടുകൾ. ഇതിനായി ചിരഞ്ജീവി സൽമാനെ സമീപിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

ദിവസങ്ങള്‍ക്കു മുന്‍പാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ടുകള്‍ എത്തിയത്. എന്നാല്‍ ഒരു റീമേക്ക് ചിത്രത്തിലെ എക്സ്റ്റന്‍ഡഡ് കാമിയോ വേഷം സല്‍മാനെ ആവേശം കൊള്ളിച്ചില്ലെന്നും ഓഫര്‍ അദ്ദേഹം നിരസിച്ചെന്നുമാണ് ഏറ്റവും പുതിയ വാര്‍ത്ത. അതേസമയം സല്‍മാനു പകരം തമിഴ് താരം വിക്രത്തെ സമീപിക്കാനാണ് നിര്‍മ്മാതാക്കളുടെ പുതിയ തീരുമാനമെന്നും തെലുങ്ക് എന്‍റര്‍ടെയ്ന്‍മെന്‍റ് വെബ്സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ചിരഞ്ജീവിയുടെ കരിയറിലെ 153-ാം ചിത്രമാണ് ലൂസിഫര്‍ റീമേക്ക്. തെലുങ്ക് പ്രേക്ഷകരെ മുന്നില്‍ക്കണ്ട് തിരക്കഥയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയാവും റീമേക്ക് എത്തുക. ചിരഞ്‍ജീവിയുടെ മകനും നടനുമായ രാം ചരണ്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. നയൻതാരയാണ് നായിക. സംഗീതം തമൻ. നിരവ് ഷായാണ് ഛായാഗ്രഹണം.

shortlink

Related Articles

Post Your Comments


Back to top button