ന്യൂയോര്‍ക്ക്: ഗായകനും ഗാനരചയിതാവും എഴുത്തുകാരനും സാഹിത്യ നോബല്‍ ജേതാവുമായ ബോബ് ഡിലനെതിരേ ലൈംഗികാരോപണം. അമേരിക്കന്‍ സ്വദേശിയായ സ്ത്രീയാണ് പരാതിക്കാരി. 12 വയസ്സുള്ളപ്പോള്‍ ഗായകന് ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന് ഇവര്‍ ആരോപിക്കുന്നു.
1965 ഏപ്രില്‍ മുതല്‍ മെയ് വരെയുള്ള കാലയളവിലാണ് പീഡനം നടന്നിരിക്കുന്നത്. മദ്യവും മയക്കുമരുന്നും നല്കി നിരന്തരമായി പീഡിപ്പിച്ചുവെന്ന് ഇവര്‍ പരാതിയിൽ പറയുന്നു.
ബോബ് ഡിലന്റെ ഉടമസ്ഥതയിലുള്ള ചെല്‍സി ഹോട്ടലില്‍വച്ചാണ് സംഭവം. പീഡനവിവരം പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തി. ബാല്യകാലത്ത് സംഭവിച്ച ദുരന്തത്തില്‍നിന്ന് താന്‍ ഇതുവരെ മാനസികമായി കരകയറിയിട്ടില്ല. പീഡനവിവരം പുറത്ത് പറയാനുള്ള ധൈര്യം നേടിയെടുക്കാന്‍ വര്‍ഷങ്ങള്‍ കാത്തിരുന്നു. അല്ലാതെ ഇതില്‍ ഗൂഢാലോചനയില്ല- പരാതിക്കാരി പറയുന്നു.
എന്നാല്‍, ഈ ആരോപങ്ങൾ എല്ലാം ബോബ് ഡിലന്റെ വക്താവ് നിഷേധിച്ചു. പണത്തിന് വേണ്ടിയാവാം ഇവർ ഇപ്പോൾ ഇങ്ങനെ ഒരു ആരോപണം ഉന്നയിക്കുന്നതെന്ന് ബോബ് ഡിലന്റെ വക്താവ് കോടതിയെ അറിയിച്ചു.
Post Your Comments