GeneralKollywoodLatest NewsNEWS

നികുതി ഇളവ്: നടൻ സൂര്യയുടെ ഹർജിയും തള്ളി

നേരത്തെ വിദേശ കാറിന് നികുതി ഇളവ് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച നടന്മാരായ വിജയ്, ധനുഷ് എന്നീ താരങ്ങളെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു

ചെന്നൈ: നികുതി പലിശ ഇളവ് ആവശ്യപ്പെട്ട് നടൻ സൂര്യ നൽകിയ ഹർജി തള്ളി മദ്രാസ് ഹൈക്കോടതി. 2007-08 , 2008-09 വർഷത്തെ വരുമാന നികുതിയിലെ പലിശ ഒഴിവാക്കണമെന്ന് കാണിച്ച് 2018 ലാണ് സൂര്യ ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് എസ് എം . സുബ്രഹ്മണ്യനാണ് ഹർജി തള്ളിയത്.

നേരത്തെ വിദേശ കാറിന് നികുതി ഇളവ് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച നടന്മാരായ വിജയ്, ധനുഷ് എന്നീ താരങ്ങളെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. തുടർന്ന് വിജയ് നികുതി തുക മുഴുവൻ അടക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments


Back to top button