എന്ന് നിന്റെ മൊയ്തീന് എന്ന സിനിമ കണ്ടിട്ട് സൂപ്പര്‍ താരം ടോവിനോ തോമസിനോട് തോന്നിയ ആരാധനയെക്കുറിച്ചും അത് ടോവിനോയോട് തുറന്നു പറഞ്ഞ നിമിഷത്തെക്കുറിച്ചും പങ്കുവയ്ക്കുകയാണ് നടി സാനിയ ഇയ്യപ്പന്‍. ഇന്‍സ്റ്റഗ്രാമില്‍ താന്‍ സ്ഥിരമായി ഫോളോ ചെയ്യുന്ന അവിവാഹിതനായ സൂപ്പര്‍ താരത്തെക്കുറിച്ചും സാനിയ പറയുന്നു. ക്വീന്‍ എന്ന സിനിമയിലൂടെ മലയാള സിനിമയില്‍ തുടക്കമിട്ട സാനിയ ലൂസിഫര്‍ ദി പ്രീസ്റ്റ് തുടങ്ങിയ സിനിമകളില്‍ സീനിയര്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും അഭിനയിച്ചു കഴിഞ്ഞു.
ടോവിനോ ചേട്ടനോട് ഭയങ്കര ക്രഷ് തോന്നിയ സമയമുണ്ട്. എന്ന് നിന്റെ മൊയ്തീന് കണ്ടു കഴിഞ്ഞപ്പോഴായിരുന്നു അത്. ഞാന്‍ നേരിട്ട് പറഞ്ഞിട്ടുമുണ്ട്. ഇന്‍സ്റ്റഗ്രാമിലൊക്കെ അതിനെ കുറിച്ച് ഞാന്‍ പറഞ്ഞിട്ടുണ്ട്. എനിക്ക് എന്തോ വല്ലാത്ത ഒരു ആരാധന തോന്നിയ സമയമായിരുന്നു അത്. അമ്മയുടെ ഷോയില്‍ വച്ചാണ് ടോവിനോ ചേട്ടനോട് അത് തുറന്നു പറഞ്ഞത്. ഇന്‍സ്റ്റഗ്രാമില്‍ ഞാന്‍ ഫോളോ ചെയ്യുന്ന മറ്റൊരാള്‍ കാളിദാസ് ആണ് പുള്ളിയുടെ എല്ലാ പോസ്റ്റുകളും ഞാന്‍ ശ്രദ്ധിക്കാറുണ്ട്. അതൊരു ക്രഷ് ഒന്നുമല്ല പക്ഷെ പുള്ളിയെ ഞാന്‍ കൃത്യമായി ഫോളോ ചെയ്യും. സാനിയ ഒരു എഫ്എം ചാനലിനു നല്കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നു.
Post Your Comments