CinemaGeneralLatest NewsMollywoodNEWS

‘കുരുതി’ നിരൂപണം: തെറ്റിദ്ധാരണ നീക്കി ഇക്ബാല്‍ കുറ്റിപ്പുറം

'കുരുതി' ഇപ്പോഴാണ് കണ്ടത് ശക്തവും പ്രസക്തവുമായ ഒരു വിഷയം നന്നായി കൈകാര്യം ചെയ്തിരിക്കുന്നു

‘കുരുതി’ എന്ന സിനിമ പ്രേക്ഷകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി മാറുമ്പോള്‍ ഡോക്ടര്‍ ഇക്ബാല്‍ എന്ന വ്യക്തി എഴുതിയ സിനിമയെക്കുറിച്ചുള്ള വിമര്‍ശനം തന്റെതല്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് പ്രശസ്ത തിരക്കഥാകൃത്ത് ഡോക്ടര്‍ ഇക്ബാല്‍ കുറ്റിപ്പുറം. ‘കുരുതി’ തീവ്ര ആഭാസം, വിമര്‍ശനവുമായി ഇക്ബാല്‍ എന്ന തലക്കെട്ടോടെ പ്രമുഖ മാധ്യമത്തില്‍ പങ്കുവെച്ചിരുന്ന സിനിമയുടെ റിവ്യു ചിലര്‍ക്ക് എങ്കിലും തെറ്റിധാരണയുണ്ടാക്കാവുന്ന സാഹചര്യത്തില്‍ അത് മാറ്റാന്‍ വേണ്ടിയാണ് ഇങ്ങനെയൊരു പോസ്റ്റ്‌ പങ്കുവയ്ക്കുന്നതെന്നും ഡോക്ടര്‍ ഇക്ബാല്‍ കുറ്റിപ്പുറം തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചു. കൂടാതെ ഒരു പ്രേക്ഷകനെന്ന നിലയില്‍  കുരുതിയെക്കുറിച്ചുള്ള തന്റെ അഭിപ്രായവും ഇക്ബാല്‍ കുറ്റിപ്പുറം രേഖപ്പെടുത്തി.

ഇക്ബാല്‍ കുറ്റിപ്പുറത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌

തെറ്റിദ്ധാരണയുണ്ടാക്കിയേക്കാവുന്ന ഈ പോസ്റ്റ് കണ്ടപ്പോൾ ഒരു വിശദീകരണം വേണമെന്ന് തോന്നുന്നു ഇതിൽ പറയുന്ന ഡോ ഇക്ബാൽ ആരാണെന്നറിയില്ല ‘കുരുതി’ ഇപ്പോഴാണ് കണ്ടത് ശക്തവും പ്രസക്തവുമായ ഒരു വിഷയം നന്നായി കൈകാര്യം ചെയ്തിരിക്കുന്നു ആത്മചൈതന്യമോ ശുഭാപ്തിയോ ആവേണ്ട മതം രാഷ്ട്രീയക്കാരുടെയും ആത്മീയവ്യാപാരികളുടെയും കയ്യിലെ ആയുധമായി മാറിയിട്ട് കുറെ കാലമായെങ്കിലും അതിന്റെ ക്രമാതീതമായ വളർച്ച ഞെട്ടിപ്പിക്കുന്നതാണെന്ന തിരിച്ചറിവാണ് ഈ സിനിമ. വലിയ ഒരു വിഷയം ഒരു ദിവസത്തേക്കു , ചെറിയ കഥാപരിസരത്തിലേക്കു ചുരുക്കിപറയാൻ ശ്രമിക്കുന്നത് എളുപ്പമല്ല. അത് ഫലപ്രദമായി പറയുന്നതിൽ അണിയറപ്രവർത്തകരും അഭിനേതാക്കളും വിജയിച്ചിരിക്കിന്നു അഭിനന്ദനങ്ങൾ

shortlink

Related Articles

Post Your Comments


Back to top button