CinemaGeneralMollywoodNEWS

മെഴുകുതിരി കത്തിച്ചുവെച്ച പള്ളി കാണിക്കാന്‍ ഇഷ്ടപ്പെടുന്നില്ല: രഞ്ജിത്ത് ശങ്കര്‍ പറയുന്നു

പക്ഷേ 'പ്രേതം' സിനിമയുടെ ഇൻഡ്രൊഡക്ഷൻ എന്നില്‍ നിന്ന് കൈവിട്ടു പോയി

ഒരു സിനിമയില്‍ ഒരു ക്രിസ്ത്യന്‍ പള്ളി ചിത്രീകരിക്കുമ്പോള്‍ മെഴുകുതിരി ഒരുപാട് കത്തിച്ചുവെച്ച് കൊണ്ടുള്ള ഒരു ഫ്രെയിം ഒരിക്കലും താന്‍ ഇഷ്ടപ്പെടുന്നില്ലെന്നും മലയാള സിനിമയില്‍ പള്ളിയുടെ പാശ്ചാത്തലത്തില്‍ ചിത്രീകരിക്കുമ്പോള്‍ അങ്ങനെയൊരു ഫ്രെയിം ആണ് എപ്പോഴും കാണാന്‍ കഴിയുക എന്നും തന്റെ പ്രേതം സിനിമയുടെ എടുത്തപ്പോഴുണ്ടായ ഒരു അനുഭവം പങ്കുവച്ചു കൊണ്ട് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ പറയുന്നു.

‘പ്രേതം’ എന്ന സിനിമയുടെ ഇൻഡ്രൊഡക്ഷൻ എനിക്ക് ചെയ്യുന്നതില്‍ വലിയ ഒരു പരിമിധിയുണ്ടായിരുന്നു. അതിന്റെ പ്രധാന കാരണം ചര്‍ച്ചായിരുന്നു. ഒരു ചര്‍ച്ച് ചിത്രീകരിച്ചാല്‍ മുഴുവന്‍ മെഴുകുതിരി കത്തിച്ചു വച്ചുള്ള ഫ്രെയിം ആയിരിക്കും നമ്മള്‍ സിനിമയില്‍ മിക്കപ്പോഴും കാണുക. എനിക്ക് അങ്ങനെ ചെയ്യാന്‍ തീരെ ഇഷ്ടമല്ലാത്ത ആളാണ്. അല്ലാതെ തന്നെ ഒരു പള്ളിയുടെ പശ്ചാത്തലത്തില്‍ എത്രയോ നല്ല ഫ്രെയിം സെറ്റ് ചെയ്യാന്‍ കഴിയും എന്ന വിശ്വാസമുണ്ടായിരുന്നു. പക്ഷേ പ്രേതം സിനിമയുടെ ഇൻഡ്രൊഡക്ഷൻ എന്നില്‍ നിന്ന് കൈവിട്ടു പോയി. അവസാനം ഞാന്‍ ചിത്രീകരണം നിര്‍ത്തിവച്ചു. ജയനും അത്ര നല്ല മൂഡില്‍ ആയിരുന്നില്ല. പിന്നെയാണ് മനസിലായത് ചര്‍ച്ച് ആണ് എന്റെ പ്രശ്നം. അവിടെ നിന്ന് ചെയ്യുമ്പോള്‍ എന്തോ ഒരു പരിമിധിയുണ്ട്. ഇന്‍ഡ്രോ സീന്‍ അവിടുന്ന് മാറ്റി ഒരു കടപ്പുറത്ത് സെറ്റ് ചെയ്തു. അപ്പോള്‍ എല്ലാം ഒക്കെയായി ജയന്റെ അഭിനയം കൃത്യമായി. എനിക്ക് ഞാന്‍ വിചാരിച്ച രീതിയേക്കാള്‍ അങ്ങനെയൊരു പശ്ചാത്തലം വന്നപ്പോള്‍ മനോഹരമായി ചെയ്യാനും കഴിഞ്ഞു. നമ്മള്‍ ഒരു സീന്‍ ചെയ്തിട്ടും ചെയ്തിട്ടും നന്നാവില്ല എന്ന് തോന്നിയാല്‍ ചിത്രീകരണം അവിടെ വച്ച് സ്റ്റോപ് ചെയ്യണം. അങ്ങനെ ചെയ്യുന്നതാണ്‌ എന്റെ രീതി’. രഞ്ജിത്ത് ശങ്കര്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button