സംവിധായകരെല്ലാം നടന്മാരായി പേരെടുക്കുന്ന മലയാള സിനിമയില്‍ ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകന് വേറിട്ട് നില്‍ക്കുന്നത് ‘തന്നെ ആരും അഭിനയിക്കാന്‍ ക്ഷണിക്കരുതേ’ എന്ന അഭ്യര്‍ത്ഥനയോടെയാണ്. ‘മായനദി’ എന്ന സിനിമയിലും ‘പടയോട്ടം’ എന്ന സിനിമയിലുമൊക്കെ അഭിനയിക്കാന്‍ അറിയാവുന്ന നടനാണ് താനെന്നു തെളിയിച്ചെങ്കിലും തന്നിലെ നടനെക്കുറിച്ച് തനിക്ക് തന്നെ തീരെ മതിപ്പ് ഇല്ലെന്നു ഒരു അഭിമുഖ പരിപാടിയില്‍ തുറന്നു പറയുകയാണ് ലിജോ.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ വാക്കുകള്‍
‘എന്നിലെ നടനെ ആരും തിരിച്ചു അറിയുന്നത് എനിക്ക് ഇഷ്ടമല്ല. കാരണം അഭിനയിക്കാന്‍ ഇഷ്ടമല്ലാത്ത ആളാണ് ഞാന്‍. അഭിനയിച്ചു കാണിച്ചു കൊടുക്കാന്‍ ഇഷ്ടമാണ്. ഒരു ആക്ടര്‍ നമ്മള് പറയുന്ന വിധമുള്ള റിസള്‍ട്ട് നല്‍കിയില്ലെങ്കില്‍ ഞാന്‍ അവരെ കൂടുതല്‍ വിഷമിപ്പിക്കാറില്ല. അഭിനേതാക്കളുടെ മൂഡ് കളഞ്ഞു നിര്‍ത്താന്‍ പറ്റില്ല’ കാരണം അവര്‍ അടുത്ത സീനില്‍ വന്നു അഭിനയിക്കേണ്ടവരാണ്. എന്റെ സഹ സംവിധായകര്ക്കൊക്കെയാണ് ആ കാര്യത്തില്‍ എന്നില്‍ നിന്ന് കൂടുതല്‍ തെറി വിളി കിട്ടുക. ആ പകയാണ് ടിനു പാപ്പച്ചന് അവന്റെ സിനിമ ചെയ്തപ്പോള്‍ എന്നോട് തീര്‍ത്തത്. ഞാന്‍ അവന്റെ ആദ്യ സിനിമയായ ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’ എന്ന സിനിമയില്‍ അഭിനയിച്ചിരുന്നു. ഒരു സംവിധായകനെന്ന നിലയില്‍ അവനു കിട്ടിയ അവസരം എന്നിലെ നടനെ വഴക്ക് പറഞ്ഞു അവന് നന്നായി വിനിയോഗിച്ചു’.
Post Your Comments