താലിബാൻ അധിനിവേശ അഫ്ഗാനിലെ ജനങ്ങളുടെ നിസ്സാഹാസ്ഥ വിവരിച്ച് അഫ്ഗാൻ സംവിധായികയും നിര്‍മാതാവുമായ സഹ്റാ കരീമി വീണ്ടും രംഗത്തെത്തി. ഈ വലിയ ലോകത്തിലെ ജനങ്ങളെ, നിശബ്ദരാകരുത്. അവര്‍ ഞങ്ങളെ കൊല്ലാനാണ് വരുന്നത് എന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് സഹ്റ പറയുന്നു.
‘ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കണം, ഈ വലിയ ലോകത്തിലെ ജനങ്ങളെ, നിശബ്ദരാകരുത്. അവര്‍ ഞങ്ങളെ കൊല്ലാനാണ് വരുന്നത്- സഹ്റ കരീമി പറഞ്ഞു’.
Taliban surrounded Kabul, I were to bank to get some money, they closed and evacuated;
I still cannot believe this happened, who did happen.
Please pray for us, I am calling again:
Hey ppl of the this big world, please do not be silent , they are coming to kill us. pic.twitter.com/wIytLL3ZNu
— Sahraa Karimi/ صحرا کریمی (@sahraakarimi) August 15, 2021
അഫ്ഗാനിലെ ജനങ്ങളുടെ നിസ്സാഹാസ്ഥ വിവരിച്ച് സഹ്റാ കരീമി നേരേേത്തയും രംഗത്ത് വന്നിരുന്നു. ‘തങ്ങളുടെ കലാകാരന്മാരെയും സാധരണ ജനങ്ങളെയും അവര്‍ കൊന്നൊടുക്കകയാണ്. ഇത് തുടര്‍ന്നാല്‍ സിനിമയ്ക്ക് വേണ്ടി താന്‍ ഇത്രകാലം കഠിനാധ്വാനം ചെയ്തതെല്ലാം ഉടന്‍ തന്നെ വീഴാന്‍ സാധ്യതയുണ്ട്. കൂടാതെ താനും മറ്റ് സിനിമ പ്രവര്‍ത്തകരും ആയിരിക്കും താലിബാന്റെ ഹിറ്റ് ലിസ്റ്റിലെ അടുത്ത ഇരകള്‍. അതിനാല്‍ ഈ ലോകം അഫ്ഗാനിസ്ഥാനികളെ ഉപേക്ഷിക്കാതിരിക്കാന്‍ ദയവായി സഹായിക്കണം എന്ന്’ സഹ്റാ കരിമി കത്തിൽ പറയുന്നു.
Post Your Comments