പ്രശസ്തമായ സൗഹൃദങ്ങൾക്കും, ശത്രുതകൾക്കും പേര് കേട്ട സിനിമാ മേഖലയാണ് ബോളിവുഡ്. എന്നാൽ ഏറെ ഞെട്ടിക്കുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്ത വളരെ പ്രശസ്തമായ സൗഹൃദവും ശത്രുതയും ഉണ്ടായിരുന്നത് ബോളിവുഡിന്റെ സൂപ്പർ താരങ്ങളായിരുന്ന ഷാരൂഖ് ഖാനും സൽമാൻ ഖാനും തമ്മിലാണ്.
1995 ഇൽ റിലീസ് ആയ കരൺ-അർജുൻ എന്ന ചിത്രം മുതലാണ് ഇരുവരും അടുത്ത സുഹൃത്തുക്കളായി മാറുന്നത്. പരസ്പരം സ്നേഹിച്ചിരുന്ന ഇവരുടെ ബന്ധം വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. ഏകദേശം മുപ്പതു വർഷം പിന്നിട്ട സൗഹൃദ ബന്ധത്തിൽ ആറു വർഷക്കാലത്തോളം ഇവർ കടുത്ത ശത്രുക്കളായി മാറിയിരുന്നു.
2008 ൽ കത്രീന കൈഫിന്റെ പിറന്നാൾ ആഘോഷ പരിപാടിയിൽ വെച്ചുണ്ടായ തർക്കമാണ് ഇരുവരുടെയും ശത്രുതയ്ക്ക് കാരണമായത് എന്നാണ് വാർത്തകൾ പ്രചരിച്ചിരുന്നത്. പരസ്പരം ആക്രമിക്കാൻ പോലും ഇരുവരും ശ്രമിച്ചു. അതെ വർഷം പുറത്തിറങ്ങിയ സൽമാൻ ഖാന്റെ മേം ഓർ മിസിസ് ഖന്ന എന്ന ചിത്രത്തിന്റെ പ്രൊമോഷൻ വേദിയിൽ വെച്ച് സൽമാൻ ഖാൻ ഇത് തുറന്നു സമ്മതിക്കുകയും ചെയ്തിരുന്നു.
‘ഷാരുഖ് എനിക്കെന്റെ സഹോദരനെ പോലെയായിരുന്നു. ഇൻഡസ്ട്രിയിൽ കാലുറപ്പിക്കാൻ ബുദ്ധിമുട്ടിയിരുന്ന നാളുകളിൽ എന്നെ സാർ, സാർ എന്ന് വിളിച്ചിരുന്ന ഷാരൂഖിനെ എനിക്കോർമ്മയുണ്ട്. അവസരങ്ങൾ തേടി വാതിലുകൾ തോറും മുട്ടിയിരുന്ന ഷാരൂഖ്. എന്നാൽ ആ ഷാരൂഖ് ഇപ്പോൾ ഒരുപാട് മാറിയിരിക്കുന്നു’ സൽമാൻ പറഞ്ഞു. പിന്നീട് മറ്റൊരു വേദിയിൽ വെച്ച് സൽമാൻ ‘ദൈവത്തിനു മാത്രമേ ഞങ്ങളെ വീണ്ടും സുഹൃത്തുക്കളാക്കാൻ സാധിക്കൂ.. അതിനാൽ തന്നെ അതൊരിക്കലും സംഭവിക്കാൻ സാധ്യതയില്ലാത്ത കാര്യമാണ്’ എന്നും പറഞ്ഞു.
എന്നാൽ 2014 ൽ അത് സംഭവിച്ചു. സൽമാൻ ഖാന്റെ സഹോദരി അർപ്പിതയാണ് ആറു വർഷത്തോളം നീണ്ടും നിന്ന ആ ശത്രുതയെ ഇല്ലാതാക്കിയത്. അർപ്പിതയുടെ വിവാഹത്തിന് ഏട്ടന്മാരായി സൽമാനും ഷാരുഖും ചേർന്നു നിന്നു. അതോടെ ഇരുവരും വീണ്ടും അടുത്ത സുഹൃത്തുക്കളായി മാറി.
Post Your Comments