
മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ. അഭിനയ മികവുകൊണ്ട് ലോകമൊട്ടാകെ ആരാധകരെ സ്വന്തമാക്കിയ താരം ഇപ്പോൾ നടത്തിയ തുറന്നു പറച്ചിലാണ് ചർച്ചയാകുന്നത്. സിനിമ തന്റെ സ്വപ്നമോ ലക്ഷ്യമോ ആയിരുന്നില്ലെന്ന് മോഹൻലാൽ പറയുന്നു. ഗൃഹലക്ഷ്മി മാഗസിനില്‍ മമ്മൂട്ടിയെ കുറിച്ച് എഴുതിയ ലേഖനത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
താന്‍ ഒരിക്കല്‍ പോലും സിനിമയ്ക്ക് വേണ്ടി പരിശീലനങ്ങളോ തയ്യാറെടുപ്പുകളോ ഒന്നും നടത്തിയിട്ടില്ലെന്നും, സൗഹൃദങ്ങള്‍ കാരണം എത്തിപ്പെട്ടയാളാണെന്നും മോഹന്‍ലാല്‍ പറയുന്നു.
‘സിനിമ എന്റെ സ്വപ്നമോ ലക്ഷ്യമോ ആയിരുന്നില്ല. ഒരിക്കലും. ഇപ്പോഴും ഇത് തന്നെയാണോ എന്റെ ജോലി എന്ന് എനിക്ക് അറിയില്ല. സൗഹൃദങ്ങള്‍ കാരണം ഇവിടെ വന്ന് പെട്ടയാളാണ് ഞാന്‍. യാതൊരു വിധ പരിശീലനങ്ങളും ലഭിച്ചിട്ടില്ല. അഭിനയിക്കാനായി ഒരു തയ്യാറെടുപ്പുകളും നടത്താറില്ല. എല്ലാം നേരയാവണെ എന്ന പ്രാര്‍ത്ഥനയോട് കൂടി അങ്ങ് ചെയ്യുന്നു എന്ന് മാത്രം’ – മോഹന്‍ലാല്‍ പറഞ്ഞു.
നിലവില്‍ മോഹന്‍ലാല്‍ ബ്രോ ഡാഡിയുടെ ചിത്രീകരണത്തിലാണ്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഹൈദരാബാദില്‍ തുടരുകയാണ്. മോഹന്‍ലാല്‍, കനിഹ, കല്യാണി പ്രിയദര്ശന്, മീന എന്നിവരാണ് നിലവില്‍ ചിത്രീകരണത്തിനായി ജോയിന്‍ ചെയ്ത താരങ്ങള്‍.
Post Your Comments