BollywoodGeneralLatest NewsNEWSSocial Media

ഈ വസ്ത്രം സംസ്‌കാരത്തിന് ചേര്‍ന്നതല്ല, നിങ്ങള്‍ രാജ്യസ്‌നേഹത്തെ കുറിച്ച് പറയാന്‍ യോഗ്യയല്ല: കങ്കണയ്ക്ക് നേരെ വിമർശനം

ബ്രാലെറ്റും പാന്റ്സും ധരിച്ച കങ്കണയുടെ ചിത്രത്തിന് നേരെയാണ് വിമർശനം

ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ ഗ്ലാമറസ് ചിത്രത്തിന് നേരെ വിമർശനം. ധക്കട് എന്ന ചിത്രത്തിന്റെ റാപ്പ് അപ്പ് പാര്‍ട്ടിയുടെ ചിത്രങ്ങളാണ് വിമർശനത്തിനിടയാക്കിയത്. ബ്രാലെറ്റും പാന്റ്സുമാണ് കങ്കണ ധരിച്ചിരിക്കുന്ന വസ്ത്രം. ഇത് ഇന്ത്യന്‍ സംസ്‌കാരത്തിന് എതിരാണെന്നും ഇനി രാജ്യ സ്നേഹത്തെ കുറിച്ച് പറയാൻ നിങ്ങൾ യോഗ്യ അല്ലെന്നുമായിരുന്നു ചിലരുടെ വിമർശനം.

‘നിങ്ങളോട് ബഹുമാനമുണ്ട്. പക്ഷെ ഈ വസ്ത്രം ഇന്ത്യന്‍ സംസ്‌കാരത്തിന് ചേര്‍ന്നതല്ല. അതിനാല്‍ നിങ്ങള്‍ രാജ്യസ്‌നേഹത്തെ കുറിച്ച് പറയാന്‍ യോഗ്യയല്ല.’, ‘നിങ്ങള്‍ എനിക്ക് വളരെ പ്രിയപ്പെട്ട വ്യക്തിയാണ്. എന്നാല്‍ ഈ വസ്ത്രം ധരിക്കുന്നതിനോട് യോജിക്കാനാവില്ല’, ‘നാണമില്ലെ നിങ്ങള്‍ക്ക്. സ്വയം ബഹുമാനിക്കാന്‍ ശ്രമിക്കു’, ‘നിങ്ങള്‍ ശരീരത്തിന്റെ സ്വകാര്യ ഭാഗങ്ങളെല്ലാം എന്തിനാണ് പുറത്ത് കാണിക്കുന്നത്.’ എന്നീ രീതിയിലാണ് പോസ്റ്റിന് താഴെ വരുന്ന കമന്റുകള്‍.

shortlink

Related Articles

Post Your Comments


Back to top button