ലീന യാദവ് സംവിധാനം ചെയ്ത പാര്‍ച്ച്ഡ് എന്ന ചിത്രത്തിനെതിരെ വ്യാപക പ്രതിഷേധം. സിനിമയിൽ നടി രാധിക ആപ്തെ അഭിനയിക്കുന്ന ഒരു രംഗത്തിനെതിരെയാണ് ട്വിറ്ററില്‍ ക്യാംപെയിന് നടക്കുന്നത്. സിനിമയിൽ അര്‍ദ്ധ നഗ്നയായിട്ടാണ് രാധിക അപ്ത പ്രത്യക്ഷപ്പെടുന്നത്. ഇതാണ് പ്രതിഷേധക്കാരെ ചൊടിപ്പിച്ചിരിക്കുന്നത്. 2015ല്‍ റിലീസ് ചെയ്ത ചിത്രത്തിലെ രംഗങ്ങൾ അടുത്തിടയിൽ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് ട്വിറ്ററില്‍ പ്രതിഷേധം ശക്തമായത്.
സിനിമയിലെ താരത്തിന്റെ ചിത്രം രാജ്യത്തിന്റെ സംസ്കാരത്തിന് എതിരാണെന്നും സംസ്കാരം സംരക്ഷിക്കുന്നതിന് രാധിക ആപ്തയെ നിരോധിക്കണമെന്നുമാണ് ട്വിറ്ററില്‍ പ്രചരിക്കുന്ന ട്വീറ്റുകള്‍. ബോളിവുഡ് സിനിമ പൊതുവെ രാജ്യത്തിന് അപമാനമാണ്. ഇന്ത്യയുടെ സംസ്കാരത്തെ നശിപ്പിക്കുന്നതാണ് ബോളിവുഡ് സിനിമകളെന്നുമാണ് വിദ്വേഷ പ്രചാരകരുടെ വാദം. സാമ്പത്തികമായ നേട്ടങ്ങള്‍ക്ക് വേണ്ടി രാധിക അപ്തേ നഗ്നത ഉപയോഗിച്ച് ഇന്ത്യന്‍ സംസ്കാരത്തെ നശിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ട്വീറ്റുകളില്‍ പറയുന്നു.
Their movies are so bad that I can't even put a photo video.
The issue is that they have spread obscenity, boycott them in the interest of the country.#BoycottRadhikaApte pic.twitter.com/cQlW4dGLOy
— its_vikrama_aaditya??? (@vskutwal666666) August 13, 2021
ഗുജറാത്തിലെ നാല് സ്ത്രീകളെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. സാമൂഹിക പ്രശ്നങ്ങളായ ശൈശവ വിവാഹം, സ്ത്രീധനം, മാരിറ്റല്‍ റേപ്പ്, സ്ത്രീ പീഡനങ്ങള്‍ എന്നിവയാണ് സിനിമ കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തിൽ തനിഷ്ട ചാറ്റര്‍ജി, സുര്‍വീന്‍ ചൗള, ആദില്‍ ഹുസൈന് എന്നിവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
FOR MONEY RADHIKA IS SPOILING CULTURE VIA NUDE SCENES ?#BoycottRadhikaApte@beingarun28
— Anuj Tyagi?????? (@ANUJTY001) August 13, 2021
Post Your Comments