
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്കിനു തുടക്കമായി. ചിരഞ്ജീവിയാണ് ചിത്രത്തിൽ നായകനായെത്തുന്നത്. മോഹൻരാജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗോഡ്ഫാദര് എന്നായിരിക്കും സിനിമയുടെ പേര്. എന്നാൽ ഇക്കാര്യം ഔദ്യോഗികപരമായി അറിയിച്ചിട്ടില്ല.
ചിരഞ്ജീവിയുടെ കരിയറിലെ 153-ാം ചിത്രമാണ് ലൂസിഫര്‍ റീമേക്ക്. ചിരഞ്ജീവിയുടെ മകനും നടനുമായ രാം ചരണ്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. നയൻതാരയാണ് നായിക. സംഗീതം തമൻ. നിരവ് ഷായാണ് ഛായാഗ്രഹണം.
Post Your Comments