അമേരിക്കൻ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ക്ലിന്റണ്- മോണിക്ക വിവാദത്തെ ആസ്പദമാക്കി വെബ് സീരിസ് ഒരുക്കുന്നു. ‘ഇംപീച്ച്മെന്റ്: അമേരിക്കൻ ക്രൈം സ്റ്റോറി’ എന്ന് പേരിട്ടിരിക്കുന്ന വെബ് സീരിസിന്റെ ട്രെയിലർ പുറത്തുവിട്ടു.
മോണിക്ക ലെവിൻസ്കിയായി ബീനി ഫെൻഡ്സ്റ്റീൻ വേഷമിടുമ്പോള്‍ ബില്‍ ക്ലിന്റണായി ക്ലീവ് ഓവൻ എത്തും. അമേരിക്കൻ പേ ചാനല്‍ ആയ എഫ്എക്സ് നെറ്റ്വര്‍ക്കിലൂടെയാണ് സീരിസ് പ്രദര്‍ശിപ്പിക്കുക. സെപ്റ്റംബര്‍ ഏഴിന് ആണ് ആദ്യ എപ്പിസോഡ് റിലീസ് ചെയ്യുക. അമേരിക്കൻ രാഷ്ട്രീയത്തിലെ പ്രധാന സംഭവങ്ങളും സീരിസിന്റെ ഭാഗമാകും. ജെഫെറി ടൂബിൻ എഴുതിയ പുസ്തകത്തെയാണ് സീരിസ് ഒരുക്കുന്നത്.
Post Your Comments