
ലോകമെമ്പാടും ആരാധകരുള്ള സ്പാനിഷ് വെബ് സീരീസാണ് ‘മണി ഹെയ്സ്റ്റ്’. സീരിസിൽ ആരാധകർക്ക് ഏറെ പ്രിയങ്കരിയായ കഥാപാത്രമാണ് ടോക്ക്യോ എന്ന മിടുക്കി. കൊള്ള ചെയ്യാനെത്തുന്ന പ്രൊഫസറിന്റെ സംഘത്തിലെ തന്റേടിയായ കഥാപാത്രം. ഇന്ന് നടിയുടെ ജന്മദിനമാണ്. ഉര്‍സുല കോർബെറോ എന്നാണ് 32 കാരിയായ നടിയുടെ യഥാർത്ഥ പേര്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ഉര്‍സുല തന്റെ ചിത്രങ്ങളും മണി ഹെയ്സ്റ്റിലെ വിശേഷങ്ങളും പങ്കുവെയ്ക്കാറുണ്ട്.
അതേസമയം ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന മണി ഹെയ്സ്റ്റിന്റെ അവസാന സീസണിന്റെ ട്രെയ്ലര് ആഗസ്സ് 2ന് പുറത്തിറങ്ങിയിരുന്നു. സീരിസിന്റെ അവസാനഭാഗമാണ് ഇത്. ഇതുവരെയുള്ള ഭാഗങ്ങള്‍ വന്‍ വിജയമായിരുന്നു.അവസാന സീസണ് ചിത്രീകരണത്തിനായി ഒരു വര്‍ഷത്തോളം നീണ്ട പ്രവര്‍ത്തനങ്ങളാണ് നടത്തിയത്.
https://www.instagram.com/p/CR_0hwpKM8v/?utm_source=ig_web_copy_link
‘ലാ കാസ ഡി പാപേല്‍’ എന്ന പേരില്‍ സ്പാനിഷ് ഭാഷയില്‍ ഇറങ്ങിയ സീരീസാണ് ലോകമെങ്ങും ആരാധകരെ സൃഷ്ടിച്ച മണി ഹെയ്സ്റ്റായി മാറിയത്. പ്രൊഫസര്‍ എന്ന സമര്‍ത്ഥനായ ആസൂത്രകന്റെ നേതൃത്വത്തില്‍ വന്‍മോഷണം നടത്തുന്ന ഒരു കൂട്ടം കള്ളന്മാരുടെ കഥയാണ് മണി ഹെയ്സ്റ്റ് പറയുന്നത്.
10 എപ്പിസോഡുകളിലായി ഒരുക്കുന്ന അഞ്ചാം സീസണോടെ മണി ഹെയ്സ്റ്റിന് അവസാനമാകും.
Post Your Comments