ഒഴിവുകാലം കുടുംബത്തോടൊപ്പം ചെലവഴിക്കുകയാണ് നടന് ജയസൂര്യ. ഇപ്പോഴിതാ ഭാര്യയ്ക്കൊപ്പമുള്ള മനോഹര ചിത്രം പങ്കുവെച്ചിരിക്കുകയാണ് ജയസൂര്യ. കടല്‍ തീരത്തുനിന്നുള്ള ഫോട്ടോയാണ് ജയസൂര്യ പങ്കുവെച്ചിരിക്കുന്നത്. ഭാര്യയും തിരകളും എന്നാണ് ജയസൂര്യ ഫോട്ടോയ്ക്ക് ക്യാപ്ഷൻ എഴുതിയിരിക്കുന്നത്.
ഒട്ടേറെ പേരാണ് ഫോട്ടോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. വസ്ത്രാലാങ്കാര മേഖലയില്‍ കഴിവുതെളിയിച്ച ആളാണ് ജയസൂര്യയുടെ ഭാര്യ സരിത. അടുത്തിടെ ഓണം സ്പെഷ്യൽ വസ്ത്രങ്ങളുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ജയസൂര്യ പങ്കുവെച്ചിരുന്നു.
https://www.facebook.com/Jayasuryajayan/posts/371232114353561
Post Your Comments