ഹൈദരാബാദ്: ധനുഷിന്റെ 44ാമത്തെ സിനിമയുടെ ചിത്രീകരണത്തിനിടയിൽ നടൻ പ്രകാശ് രാജിന് കയ്യ്ക്ക് പരിക്കേറ്റു. ഷൂട്ടിങ്ങിനിടെ സംഭവിച്ച വീഴ്ച്ചയിലാണ് താരത്തിന് പരിക്ക് സംഭവിച്ചത്. തുടർന്ന് ചെന്നൈയിലെ ആശുപത്രിയില്‍ പ്രാധമിക ചികിത്സയ്ക്ക് വിധേയനായ അദ്ദേഹം വിദഗ്ദ്ധ ചികിത്സയ്ക്കായി ഹൈദരാബാദിലേക്ക് തിരിച്ചു.
പ്രശസ്ത ഓര്‍ത്തോപീഡിക് സര്‍ജനായ ഡോ.ഗൗരവ റെഡിയാണ് പ്രാകാശ് രാജിനെ ചികിത്സിക്കുക. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഇന്ന് ശസ്ത്രക്രിയ്ക്ക് താരം വിധേയനാവും.
പ്രകാശ് രാജ് തന്നെയാണ് പരിക്ക് പറ്റിയ വിവരം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. ‘ചെറുതായി ഒന്ന് വീണു. ഒരു ചെറിയ ഫ്രാക്ക്ച്ചര്‍ സംഭവിച്ചിട്ടുണ്ട്. അതിനാല്‍ ഹൈദരാബാദിലെ എന്റെ സുഹൃത്ത് ഡോ. ഗൗരവ റെഡിയുടെ അടുത്തേക്ക് വിദഗ്ദ്ധ ചികിത്സക്കായി പോവുകയാണ്. എനിക്ക് വലിയ പരിക്കൊന്നും സംഭവിച്ചിട്ടില്ല. എങ്കിലും നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ എന്നെ ഉള്‍പ്പെടുത്തണം.’ എന്നാണ് പ്രകാശ് രാജ് ട്വീറ്റ് ചെയ്തത്.
Post Your Comments