മലയാളത്തില്‍ വലിയ ഹിറ്റായി മാറിയ ‘ആട്’ എന്ന സിനിമ തമിഴിലെത്തിയാല്‍ ആരൊക്കെ അഭിനയിക്കും എന്നത് വെറുതെ ഒന്ന് സങ്കല്‍പ്പിക്കുകയാണ് ചിത്രത്തിന്‍റെ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. വിജയ് ബാബു ചെയ്ത സര്‍ബത്ത് ഷെമീറിന്റെ വേഷം വിവേകിനെ പോലെ ഒരു നടന് മാത്രമേ ചെയ്യാന്‍ കഴിയുള്ളൂവെന്നും, ഷാജി പാപ്പനായി തന്റെ മനസ്സിലുള്ളത് വിക്രമോ, വിജയ് സേതുപതിയോ ആണെന്നും മിഥുന്‍ മാനുവല്‍ തോമസ് പറയുന്നു.
‘ആട് 2’ തമിഴില്‍ ചെയ്‌താല്‍ ഷാജി പാപ്പനായി വിക്രം ഒക്കെയാണ്. അല്ലെങ്കില്‍ മറ്റൊരു ഓപ്ഷന്‍ ഉള്ളത് വിജയ് സേതുപതിയാണ്. സര്‍ബത്ത് ഷെമീറിന്റെ വേഷം അന്തരിച്ചു പോയ വിവേക് ചെയ്‌താല്‍ മനോഹരമാകുമായിരുന്നു. പക്ഷേ ഇനി അങ്ങനെ ഒരു ചോയ്സ് ഇല്ല. ഇവിടുത്തെ നായക വേഷങ്ങള്‍ ചെയ്യാന്‍ അവിടെ ഒരുപാട് പേരുണ്ട്. പക്ഷേ അല്ലാതെയുള്ള നടന്മാര്‍ അവിടെ കുറവാണ്. വിവേക് സാറിന്റെയൊക്കെ അഭാവം വലിയ വിടവാണ് സൃഷ്ടിക്കുന്നത്. സൈജു കുറുപ്പ് ചെയ്ത അറയ്ക്കല്‍ അബുവിന്റെ വേഷം ചെയ്യാന്‍ അവിടെ ഒരാളെ കണ്ടെത്താന്‍ കഴിയില്ല എന്നതാണ് സത്യം. വിനായകന്‍ പിന്നെ തമിഴിലും സ്റ്റാര്‍ ആയതുകൊണ്ട് ഡൂഡിന്റെ വേഷം വിനായകന് തന്നെ നല്‍കാം. ഇന്ദ്രന്‍സ് ചേട്ടന്‍ ചെയ്ത വേഷം ചെയ്യാനും അവിടെ നിന്ന് ഒരാളെ കിട്ടുക പ്രയാസമാണ്. ‘ആട് 2′- വിലെ ഇന്ദ്രന്‍സ് ചേട്ടന്റെ വേഷം അത്ര സ്പേസ് ഉള്ളതല്ല. എന്നാലും ഇവിടെ അതൊക്കെ എക്സിപീരിയന്‍സ് ആയിട്ടുള്ള നടന്മാര്‍ വന്നു ചെയ്തു തരും. അവിടെ അത് നടക്കില്ല’. മിഥുന്‍ മാനുവല്‍ തോമസ് പറയുന്നു.
Post Your Comments