ഒരുകാലത്ത് മലയാളി പ്രേക്ഷകർക്കിടയിൽ കിടിലൻ ആക്ഷൻ രംഗങ്ങളിലൂടെ സൂപ്പർ താരമായി മാറിയ വ്യക്തിയായിരുന്നു ബാബു ആന്റണി.കൂടുതലും വില്ലൻ വേഷത്തിൽ തിളങ്ങിയ താരത്തിന്റെ ലുക്ക് തന്നെ മാസ്സായിരുന്നു. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം സിനിമകളിൽ വീണ്ടും സജീവമാകുകയാണ് ബാബു ആന്റണി. നിലവിൽ മലയാളത്തിലും തമിഴിലുമായി സിനിമകൾ ചെയ്തു കൊണ്ടിരിക്കുകയാണ് താരം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ബാബു ആന്റണി ഇപ്പോൾ പങ്കുവെച്ച ഒരു വീഡിയോയാണ് വൈറലാകുന്നത്.
കുതിരപ്പുറത്തേറി വരുന്ന വീഡിയോയാണ് ബാബു ആന്റണി പങ്കുവെച്ചിരിക്കുന്നത്. കായംകുളം കൊച്ചുണ്ണിയിലെ തങ്ങൾ എന്ന കഥാപാത്രത്തിന് ശേഷം ആദ്യമായാണ് കുതിരപ്പുറത്തേറുന്നതെന്ന് താരം കുറിക്കുന്നു. അലക്സ് എന്ന തന്റെ മകന്റെ പേരാണ് കുതിരക്കെന്നും അത് തനിക്ക സർപ്രൈസ് ആയിരുന്നുവെന്നും ബാബു ആന്റണി കുറിച്ചു. തന്റെ പുതിയ ചിത്രം ‘പൊന്നിയിന്‍ സെല്‍വന്റെ ലൊക്കേഷനിൽ നിന്നുള്ള വീഡിയോയാണ് താരം ഷെയർ ചെയ്തിരിക്കുന്നത്.
വലിയ താരനിരയുമായി എത്തുന്ന ചിത്രമാണ് മണി രത്നത്തിന്റെ ‘പൊന്നിയിന്‍ സെല്വന്’. കല്കി കൃഷ്ണമൂര്‍ത്തിയുടെ അതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന ചിത്രം എപിക് ഹിസ്റ്റോറിക്കല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്നതാണ്.
രണ്ട് ഭാഗങ്ങളിലായാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. ചിത്രത്തിന്റെ ആദ്യഭാഗം അടുത്ത വര്‍ഷം എത്തും. വിക്രം, ജയം രവി, കാര്‍ത്തി, ഐശ്വര്യ റായ്, തൃഷ, പ്രഭു, ശരത് കുമാര്‍, വിക്രം പ്രഭു, കിഷോര്‍, അശ്വിന് എന്നിവര്‍ക്കൊപ്പം മലയാളത്തില്‍ നിന്ന് ജയറാം, ഐശ്വര്യലക്ഷ്മി, റഹ്മാന് എന്നിവരും ചിത്രത്തിന്റെ താരനിരയില്‍ ഉള്ള കാര്യം നേരത്തേ പുറത്തുവന്നതാണ്. മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് മണി രത്നവും കുമാരവേലും ചേർന്ന് തിരക്കഥയും ജയമോഹൻ സംഭാഷണവും ഒരുക്കുന്നു.
എ ആർ റഹ്മാൻ ആണ് സംഗീതം. ഛായാഗ്രഹണം രവി വർമ്മൻ. തോട്ട ധരണിയും വാസിം ഖാനും ചേർന്നാണ് കലാ സംവിധാനം. ശ്രീകർ പ്രസാദ് എഡിറ്റിംഗും ശ്യാം കൗശൽ ആക്ഷൻ കൊറിയോഗ്രഫിയും ബൃന്ദ നൃത്ത സംവിധാനവും ഏക ലഖാനി വസ്ത്രാലങ്കാരവും നിർവ്വഹിക്കുന്നു.
Post Your Comments