ആദ്യം നെഗറ്റീവ് വേഷങ്ങളിലൂടെയും പിന്നെ സഹ നായകന്‍റെ റോളുകളിലും തിളങ്ങിയ വിനയ് ഫോര്‍ട്ട് ഇപ്പോള്‍ നായകനെന്ന നിലയില്‍ വരെ കയ്യടി നേടിയ സിനിമാ താരമാണ്. ‘മാലിക്’ എന്ന സിനിമയില്‍ ഫഹദ് ഫാസിലിനൊപ്പം ഗംഭീര പ്രകടനം നടത്തിയ വിനയ് താന്‍ ചെയ്ത രണ്ടു അധ്യാപക വേഷത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ്.
‘ഞാന്‍ കുറെയധികം സിനിമകള്‍ ചെയ്തിട്ടും ‘പ്രേമം’ എന്ന സിനിമയിലെ വിമല്‍ സാറാണ് ആളുകള്‍ക്കിടയില്‍ തങ്ങി നിന്നത്. ‘ഉറുമ്പുകള്‍ ഉറങ്ങാറില്ല’, ‘കിസ്മത്ത്’ തുടങ്ങിയ സിനിമകള്‍ക്കൊന്നും അത് ബ്രേക്ക് ചെയ്യാന്‍ കഴിഞ്ഞില്ല. ‘തമാശ’ ചെയ്തപ്പോള്‍ എനിക്കൊരു വാശിയുണ്ടായിരുന്നു, ‘പ്രേമം’ എന്ന സിനിമയിലെ കഥാപാത്രത്തിന് മുകളില്‍ ഞാന്‍ ചെയ്ത ‘ശ്രീനിവാസന്‍’ എന്ന കഥാപാത്രത്തെക്കുറിച്ച് സംസാരിക്കണമെന്ന്. അങ്ങനെ തന്നെ സംഭവിച്ചു. അതും ഒരു മാഷ് ആണെന്നുള്ളത് ഇരട്ടി സന്തോഷം നല്‍കുന്നു. നമ്മള്‍ ഹീറോ അല്ലാത്ത സിനിമകളിലെ കഥാപാത്രങ്ങളെക്കുറിച്ച് പറയുന്നതിനേക്കാള്‍ സന്തോഷം ഉണ്ടാകുന്നത് നമ്മള്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയിലെ കഥാപാത്രത്തെക്കുറിച്ച് പറയുന്നതാണ്. നടനെന്ന നിലയില്‍ ഇവിടെ ഒന്ന് ചവിട്ടി നില്‍ക്കാന്‍ ‘അപൂര്‍വ്വരാഗം’ എന്ന സിനിമയിലെ കഥാപാത്രം എന്നെ സഹായിച്ചിരുന്നു. കൂടുതല്‍ ആളുകള്‍ എന്നെ ഏറ്റെടുത്തത് പ്രേമത്തിലെ വിമല്‍ സാറിലൂടെയാണ്. പല സിനിമകള്‍ ചെയ്യുമ്പോഴും അതൊന്നു ബ്രേക്ക് ചെയ്യണമെന്നു എനിക്ക് ഉണ്ടായിരുന്നു’.
Post Your Comments