GeneralLatest NewsMollywoodNEWSSocial Media

44 കിലോയുള്ള ഞാൻ ധരിച്ചത് 58 കിലോയുടെ ഗൗൺ: ചിത്രങ്ങളുമായി എസ്തർ

ഹോട്ട് കൗച്ചർ കസ്റ്റം ഡിസൈനിലാണ് ഈ പർപ്പിൾ പിങ്ക് ഗൗൺ ഒരുക്കിയിരിക്കുന്നത്

ബാലതാരമായെത്തി മലയാളി പ്രേഷകരുടെ പ്രിയ താരമായി മാറിയ താരമാണ് എസ്തർ അനിൽ. ദൃശ്യ 2 പുറത്തിറങ്ങിയതോടെ എസ്തർ വീണ്ടും വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ എസ്തർ ഇപ്പോഴിതാ തന്റെ ഫോട്ടോഷൂട്ടിന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ്. തന്നേക്കാൾ ഭാരമുള്ള ഗൗൺ അണിഞ്ഞ് നടത്തിയ ഫൊട്ടോഷൂട്ടിനെ കുറിച്ചാണ് എസ്തർ പറയുന്നത്.

44 കിലോ മാത്രം ശരീരഭാരമുള്ള എസ്തർ ഷൂട്ടിനായി അണിഞ്ഞ ഗൗണിന്റെ ഭാരം 58 കിലോ. മനോഹരമായ ഡിസൈനിലുള്ള ഗൗൺ ആദ്യം കണ്ടപ്പോൾ അമ്പരന്നു പോയെന്നും 30 ദിവസമാണ് ഇത് നിർമ്മിക്കാൻ ഡിസൈനേഴ്സ് എടുത്തത് എന്നറിഞ്ഞപ്പോൾ അതിശയിച്ചു പോയെന്നും എസ്തർ പറയുന്നു.

ഹോട്ട് കൗച്ചർ കസ്റ്റം ഡിസൈനിലാണ് ഈ പർപ്പിൾ പിങ്ക് ഗൗൺ ഒരുക്കിയിരിക്കുന്നത്. 1000 മീറ്റർ മെറ്റീരിയലാണ് ഗൗണിനായി ഉപയോഗിച്ചിരിക്കുന്നത്.

https://www.instagram.com/p/CSUGGPZJktJ/?utm_source=ig_web_copy_link

 

shortlink

Related Articles

Post Your Comments


Back to top button