ക്യാൻസർ ബാധിതയായി ചികിത്സയിലിരിക്കെ അന്തരിച്ച നടി ശരണ്യ ശശിയ്ക്ക് ആദരാഞ്ജലിയുമായി നടി മഞ്ജു വാര്യർ. ഫേസ്ബുക്കിലൂടെ ശരണ്യയുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു മഞ്ജു ആദരാഞ്ജലി അർപ്പിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു ശരണ്യയുടെ അന്ത്യം. 35 വായസായിരുന്നു.
കഴിഞ്ഞ പത്ത് വര്‍ഷമായി അര്‍ബുദത്തിന് ചികിത്സയിലായിരുന്നു ശരണ്യ. അടുത്തിടെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ശരണ്യയെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. നിരവധിത്തവണ അർബുദത്തെ തോൽപ്പിച്ച ശരണ്യയുടെ ജീവിതം മറ്റുള്ളവർക്കൊരു മാതൃക തന്നെയായിരുന്നു.
സിനിമ – സീരിയൽ അഭിനയത്തിലൂടെയാണ് ശരണ്യ പ്രശസ്തയാകുന്നത്. 2012ലാണ് ബ്രെയിൻ ട്യൂമർ ആദ്യം തിരിച്ചറിയുന്നത്. നിരവധിത്തവണ ശസ്ത്രക്രിയയ്ക്ക് വിധേയയായ അവർ ആത്മവിശ്വാസം കൊണ്ട് ജീവിതത്തിലേക്ക് തിരിച്ചുവന്നിരുന്നു.
Post Your Comments