GeneralLatest NewsMollywoodNEWSSocial Media

താരനിബിഢമായി ആന്റണി വർഗീസിന്റെ വിവാഹ റിസപ്ഷൻ: വീഡിയോ

അങ്കമാലിയിൽ വെച്ച് ഇന്നലെയായിരുന്നു ആന്റണിയുടെയും അനീഷയുടെയും വിവാഹം

നടൻ ആന്റണി വർഗീസിന്റെ വിവാഹ റിസപ്ഷനിൽ പങ്കെടുത്ത് താരങ്ങൾ. കൊച്ചിയിലെ സ്വകാര്യഹോട്ടലിൽ വച്ചു നടന്ന ചടങ്ങിൽ ജയസൂര്യ, ടൊവീനോ തോമസ്, ജോജു ജോർജ്, വിജയ് ബാബു, സാനിയ ഇയ്യപ്പൻ തുടങ്ങി വൻതാരനിരകൾ നടന് ആശംസ അറിയിക്കാനായി എത്തി.

ആന്റണിയുടെയും അനീഷയുടെയും പ്രണയ വിവാഹമാണ്. സ്കൂൾകാലഘട്ടം മുതൽ സുഹൃത്തുക്കളായിരുന്നു ഇരുവരും. വിദേശത്ത് നഴ്സ് ആയി ജോലി ചെയ്യുകയാണ് അനീഷ. അങ്കമാലിയിൽ വച്ചായിരുന്നു വിവാഹം.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘അങ്കമാലി ഡയറീസ്’ എന്ന ചിത്രത്തിലൂടെ എത്തി മലയാളസിനിമയിലെ മുൻനിര യുവനായകനിരയിലെത്തിയ താരമാണ് ആന്റണി.

സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രത്തിനു ശേഷം ആന്‍റണി വർഗീസും സംവിധായകൻ ടിനു പാപ്പച്ചനും വീണ്ടും ഒന്നിക്കുന്ന അജഗജാന്തരം റിലീസിന് തയാറെടുക്കുകയാണ്. ജാൻ മേരി, ആനപ്പറമ്പിലെ വേൾഡ് കപ്പ്, ആരവം തുടങ്ങിയവാണ് താരത്തിന്റെ മറ്റു പ്രോജക്ടുകൾ.

shortlink

Related Articles

Post Your Comments


Back to top button