പ്രഖ്യാപന സമയം മുതൽ ചർച്ചയായ സിനിമയാണ് ധനുഷിനെ നായകനാക്കി സെല്വരാഘവന് ഒരുക്കുന്ന ആയിരത്തില്‍ ഒരുവന് 2. എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി അണിയറപ്രവർത്തകർ ചിത്രം ഉപേക്ഷിക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ആയിരത്തിൽ ഒരുവൻ 2ന്റെ റിസർച്ചുകൾക്കായും മറ്റ് പ്രീപ്രൊഡക്ഷൻ വർക്കുകൾക്കായും തന്നെ കോടികൾ ചിലവ് വന്നു. അതിനാൽ തന്നെ ഉദ്ദേശിക്കുന്നതിനേക്കാൾ വളരെ വലിയ ബജറ്റ് ആകും എന്നതിനാൽ ചിത്രം നിർത്തിവെക്കാൻ അണിയറപ്രവർത്തകർ തീരുമാനിച്ചതായാണ് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇപ്പോഴിതാ ഈ വാർത്തകളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ സെൽവരാഘവൻ.
എപ്പോഴാണ് ഈ പ്രീപ്രൊഡക്ഷൻ നടന്നത് എന്ന് പറയാമോ, അതുപോലെ ഏതാണ് ഈ അജ്ഞാതനായ നിർമ്മാതാവ് എന്നും അദ്ദേഹം തന്റെ ട്വിറ്ററിലൂടെ ചോദിച്ചു. മാധ്യമങ്ങളിൽ വന്ന സിനിമ ഉപേക്ഷിക്കുന്ന എന്ന വാർത്തയും അദ്ദേഹം പങ്കുവെച്ചു.
???? With all due respect can u tell us when the mysterious preproduction happen? And who is the mysterious producer? Pls kindly check your sources! https://t.co/2QDJsG2Ovr
— selvaraghavan (@selvaraghavan) August 8, 2021
പുതു വർഷത്തിലായിരുന്നു ‘ആയിരത്തില്‍ ഒരുവന്2’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത്. കാര്‍ത്തി, പാര്ത്ഥിപന്, ആന്‍ഡ്രിയ, റീമ സെന്‍ എന്നിവരായിരുന്നു ആദ്യ ഭാഗത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രത്തിന്റെ ആദ്യ ഭാഗം 2010ലാണ് പുറത്തിറങ്ങിയത്.
Post Your Comments