GeneralLatest NewsMollywoodNEWS

ഓര്‍മ്മക്കുറവും കൂനും, നടന്‍ മാധവന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച്‌ ശാന്തിവിള ദിനേശ്

അദ്ദേഹത്തിന്റെ മുഖത്ത് എന്തോ വലിയ ഒരു ദുഃഖം ഉള്ളതായി എനിക്ക് തോന്നി

മലയാള സിനിമയി ഒരുകാലത്ത് നിറഞ്ഞു നിന്ന നടനാണ് ടി പി മാധവന്‍. ഗാന്ധി ഭവന്‍ അന്തേവാസിയായി കഴിയുന്ന മാധവന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച്‌ പങ്കുവയ്ക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. ഗാന്ധിഭവന്‍ നല്‍കിയ ഒരു അവാര്‍ഡിന് വേണ്ടി എത്തിയപ്പോൾ വാര്‍ധക്യ സഹജമായ പ്രശ്നങ്ങളിൽ കഴിയുന്ന മാധവനെ കണ്ടതിനെക്കുറിച്ചു യൂട്യൂബ് വീഡിയോയിലൂടെ ശാന്തിവിള ദിനേശ് പങ്കുവയ്ക്കുന്നത്.

ശാന്തിവിള ദിനേശിന്റെ വാക്കുകൾ ഇങ്ങനെ … ‘ഗാന്ധിഭവന്‍ നല്‍കിയ ഒരു അവാര്‍ഡിന് വേണ്ടി ഞാന്‍ പോയപ്പോള്‍ ആണ് അവിചാരിതമായി മാധവന്‍ ചേട്ടനെ അവിടെ കാണുന്നത്. കുറച്ച്‌ മാസങ്ങള്‍ക്ക് മുന്‍പ് ഞാന്‍ കണ്ട മാധവന്‍ ചേട്ടന്‍ അല്ലായിരുന്നു അപ്പോള്‍ ഞാന്‍ കണ്ടത്. വാര്‍ദ്ധക്യ സഹജമായ കുറെ അസുഖങ്ങള്‍ അദ്ദേഹത്തെ അലട്ടുന്നുണ്ട്. അല്‍പ്പം കൂനും ആയിട്ടുണ്ട്, കൂട്ടത്തില്‍ ഓര്‍മ്മക്കുറവും. അദ്ദേഹത്തിന്റെ മുഖത്ത് എന്തോ വലിയ ഒരു ദുഃഖം ഉള്ളതായി എനിക്ക് തോന്നി. ഞാന്‍ ഗാന്ധിഭവനിലെ സോമരാജന്‍ സാറിനോട് ഇതിനെ കുറിച്ച്‌ ചോദിച്ചപ്പോള്‍ അദ്ദേഹത്തിന് തന്റെ ഭാര്യയേയും മകനെയും കാണാന്‍ അതിയായ ആഗ്രഹം ഉണ്ടെന്നായിരുന്നു സോമരാജന്‍ സാര്‍ പറഞ്ഞത്. അത് മാത്രമല്ല മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെ കാണണം എന്നും അദ്ദേഹത്തിന് ആഗ്രഹം ഉണ്ടെന്നു പറഞ്ഞു.

read also: ലോൺ പോലും അടക്കാൻ കഴിയുന്നില്ല, ആത്മഹത്യയുടെ വക്കിൽ: തിയറ്ററുകൾ തുറക്കാൻ അനുമതി നൽകണമെന്ന് ഫിയോക്ക്

അദ്ദേഹത്തിനെ കാണാന്‍ ആരെങ്കിലും വരുകയോ വിളിക്കുകയോ ചെയ്‌തോ എന്ന് ചോദിച്ചപ്പോള്‍ ആരും വന്നില്ലെന്നായിരുന്നു സോമരാജന്‍ സാര്‍ പറഞ്ഞത്. ഉച്ചയ്ക്ക് ശേഷം ഞാന്‍ മാധവന്‍ ചേട്ടനോട് സംസാരിച്ചു. എന്തെങ്കിലും ദുഃഖം ഉണ്ടോ എന്ന് തിരക്കിയപ്പോള്‍ ഇല്ലെന്നായിരുന്നുഅദ്ദേഹം മറുപടി പറഞ്ഞത്. മോഹന്‍ലാല്‍ വിളിച്ചോ എന്നും അദ്ദേഹത്തിനോട് ചോദിച്ചിരുന്നു. വിളിച്ചതുമില്ല, കണ്ടതുമില്ല. വേണമെങ്കില്‍ വരട്ടെ. അതൊന്നും ഇപ്പോള്‍ ആഗ്രഹിക്കുന്നില്ല. അതില്‍ എനിക്ക് ഒരു പരാതിയും ഇല്ല എന്നും മാധവൻ പറഞ്ഞു’ ശാന്തിവിള ദിനേശ് പറയുന്നു.

മോഹന്‍ലാലിനോട് ഈ ആവശ്യം പറയണമെന്ന് നടനും അമ്മയുടെ സെക്രട്ടറിയുമായി ഇടവേള ബാബുവിനോട് ശാന്തിവിള ദിനേശ് ഈ വീഡിയോയിൽ പങ്കുവച്ചു. മോഹന്‍ലാലിനെ പോലെ വിശാലമായി ചിന്തിക്കുന്നയാള്‍ ഗാന്ധി ഭവനില്‍ പോയി മാധവേട്ടനെ കാണണമെന്നും വീഡിയോയില്‍ ദിനേശ് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button