നാദിർഷ സംവിധാനം ചെയ്യുന്ന ഈശോ, കേശു ഈ വീടിന്റെ ഐശ്വര്യം എന്നെ സിനിമകളുടെ പേരുമായി ബന്ധപ്പെട്ട് നിരവധി വിമർശനങ്ങളാണ് ഉയരുന്നത്. ഇപ്പോഴിതാ സിനിമയുടെ പേരുകൾ ക്രൈസ്തവ വിശ്വാസങ്ങളെ അവഹേളിക്കുന്നതാണ് എന്ന ആരോപണവുമായി പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് കത്തോലിക്ക കോണ്‍ഗ്രസ്. ക്രൈസ്തവ വിശ്വാസങ്ങളെ അവഹേളിക്കുകയാണ് ഈ സിനിമകളുടെ ഉദ്ദേശം എന്നാണ് കത്തോലിക്ക കോണ്‍ഗ്രസിന്റെ ആരോപണം.
സിനിമകള്‍ക്ക് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ ധര്‍ണ്ണ സമരം സംഘടിപ്പിക്കാനാണ് കത്തോലിക്ക കോണ്‍ഗ്രസിന്റെ തീരുമാനം. ഈ മാസം 18ന് നടക്കുന്ന ധര്‍ണ്ണ സമരത്തില്‍ സമുദായ നേതാക്കളും രാഷ്ട്രീയ സാമുഹിക രംഗത്തെ പ്രമുഖരും പങ്കെടുക്കുന്നതായിരിക്കും.
Post Your Comments