ഹൈദരാബാദ്: തെലുങ്ക് നടൻ മോഹന്‍ ബാബുവിന്റെ വീട്ടിൽ അതിഥികളായെത്തി നടൻ മോഹൻലാലും നടി മീനയും. ഹൈദരാബാദില്‍ പുരോമഗിക്കുന്ന ‘ബ്രോ ഡാഡി’ ഷൂട്ടിനിടെയാണ് ഇരുവരും മോഹന്‍ ബാബുവിന്റെ വീട്ടിലേക്കെത്തിയത്. മോഹന്‍ ബാബുവിനൊപ്പം ഭാര്യ നിര്‍മ്മലയും മകളും നടിയുമായ ലക്ഷ്മി മഞ്ചുവും മകനും നടനുമായ വിഷ്ണു മഞ്ചുവും വിഷ്ണുവിന്റെ ഭാര്യ വിരാനിക്കയും ഉണ്ടായിരുന്നു.
മീനയ്ക്കും മോഹന്‍ലാലിനുമൊപ്പം മോഹന്‍ലാലിന്റെ സുഹൃത്ത് സമീര്‍ ഹംസയും എത്തിയിരുന്നു. അത്താഴം കഴിച്ച്, ഒരുമിച്ചുള്ള ചിത്രങ്ങളും എടുത്താണ് എല്ലാവരും പിരിഞ്ഞത്. സൗഹൃദ നിമിഷങ്ങളുടെ ചിത്രങ്ങള്‍ മീനയും ലക്ഷ്മി മഞ്ചുവും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.
https://www.instagram.com/p/CSPM-8_hd6a/?utm_source=ig_web_copy_link
‘ലൂസിഫറി’നു ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് ‘ബ്രോ ഡാഡി’. മോഹന്‍ലാല്‍ ടൈറ്റില്‍ റോളില്‍ എത്തുന്ന ചിത്രത്തില്‍ പൃഥ്വിരാജും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്. കല്യാണി പ്രിയദര്ശന്, മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിന് ഷാഹിര്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീജിത്ത് എന്‍, ബിബിന്‍ മാളിയേക്കല്‍ എന്നിവരുടേതാണ് തിരക്കഥ. ഛായാഗ്രഹണം അഭിനന്ദന് രാമാനുജം. സംഗീതം ദീപക് ദേവ്.
https://www.instagram.com/p/CSOvpreDSCE/?utm_source=ig_web_copy_link
Post Your Comments