CinemaGeneralLatest NewsMollywoodNEWSSocial Media

സിനിമയിലെ 50 വർഷങ്ങൾ: എല്ലാവരുടെയും സ്നേഹത്തിനും ആശംസകൾക്കും നന്ദി, മമ്മൂട്ടി

ഇന്നലെയായിരുന്നു മമ്മൂട്ടി എന്ന മഹാനടൻ വെള്ളിത്തിരയിലേക്ക് എത്തിയിട്ട് 50 വർഷങ്ങൾ പൂർത്തീകരിച്ചത്

സിനിമയിൽ അര നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ മമ്മൂട്ടിയ്ക്ക് നിരവധി താരങ്ങളും ആരാധകരുമാണ് ആശംസകളുമായെത്തിയത്. ഇപ്പോഴിതാ ഏവർക്കും നന്ദി അറിയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മമ്മൂട്ടി. ഫേസ്ബുക്കിലൂടെയാണ് താരം ഏവരോടുമുള്ള സ്നേഹം അറിയിച്ചത്.

‘ഓരോരുത്തരില്‍ നിന്നുമുള്ള ഈ സ്‍നേഹം എന്നെ കീഴടക്കിയിരിക്കുന്നു. എന്‍റെ സഹപ്രവര്‍ത്തകരും എല്ലായിടത്തുനിന്നുമുള്ള ആരാധകരും. നിങ്ങള്‍ ഓരോരുത്തരോടും നന്ദി’, മമ്മൂട്ടി കുറിച്ചു.

https://www.facebook.com/Mammootty/posts/381033806719960

ഇന്നലെയായിരുന്നു മമ്മൂട്ടി എന്ന മഹാനടൻ വെള്ളിത്തിരയിലേക്ക് എത്തിയിട്ട് 50 വർഷങ്ങൾ പൂർത്തീകരിച്ചത്. ‘അനുഭവങ്ങള്‍ പാളിച്ചകള്‍’ എന്ന ചിത്രത്തിലാണ് മമ്മൂട്ടി ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയത്. ചിത്രം 1971 ഓഗസ്റ്റ് ആറിനാണ് റിലീസ് ചെയ്തത്.

മകനും നടനുമായ ദുൽഖർ സൽമാൻ ഉൾപ്പടെ സോഷ്യല്‍ മീഡിയയിലൂടെ നിരവധി ആരാധകരും സിനിമാപ്രവര്‍ത്തകരുമാണ് ആശംസകള്‍ നേര്‍ന്നത്.

‘ബിഗ് ബി’ക്കു ശേഷം അമല്‍ നീരദിനൊപ്പം ഒന്നിക്കുന്ന ‘ഭീഷ്‍മ പര്‍വ്വം’, നവാഗതയായ റതീന ഷര്‍ഷാദ് ഒരുക്കുന്ന ‘പുഴു’ എന്നിവയാണ് അദ്ദേഹത്തിന് പൂര്‍ത്തിയാക്കാനുള്ള പ്രോജക്റ്റുകള്‍.

shortlink

Related Articles

Post Your Comments


Back to top button