മുംബൈ : നീലച്ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ടു അറസ്റ്റിലായ വ്യവസായിയും നടി ശില്പ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്രക്കെതിരെ യുവതി. സ്വകാര്യഭാഗങ്ങള്‍ കാണിക്കില്ല എന്ന ഉറപ്പില്‍ ഇന്റിമേറ്റ് രംഗങ്ങള്‍ ചിത്രീകരിച്ചുവെന്നും വാക്ക് പാലിക്കാതെ സൈറ്റിൽ പ്രദർശിപ്പിച്ചെന്നുമാണ് യുവതി പൊലീസിന് നൽകിയ മൊഴി. മുംബൈ മല്‍വാനി പൊലീസ് സ്റ്റേഷനിലാണ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്.
read also: ഇത്തവണ എന്റെ കൂടെ നിങ്ങൾ നിൽക്കണം: ആരാധകരോട് അഭ്യർത്ഥനയുമായി മഹേഷ് ബാബു
തന്റെ നഗ്നരംഗങ്ങള്‍ മൊബൈല്‍ ആപ്ലിക്കേഷനായ ഹോട്ട് ഷോട്ട്സിലൂടെ പ്രദര്‍ശിപ്പിച്ചു എന്ന് യുവതി പറയുന്നു. ഒരു സുഹൃത്ത് പറഞ്ഞാണ് വീഡിയോ പ്രചരിക്കുന്നത് അറിഞ്ഞത്. വീഡിയോയില്‍ കട്ടോ, എഡിറ്റിംഗോ നടത്താതെ, തന്റെ സ്വകാര്യഭാഗങ്ങള്‍ അടക്കം കാണാന്‍ കഴിയുന്ന തരത്തിലാണ് കുന്ദ്ര വീഡിയോ പ്രദര്‍ശിപ്പിച്ചതെന്നും യുവതി പറയുന്നു. കൂടാതെ വീഡിയോ ചിത്രീകരണത്തിന് കുറഞ്ഞ പ്രതിഫലമാണ് നല്‍കിയതെന്നും യുവതി പറഞ്ഞു.
ഈ ആരോപണത്തിന്റെ തുടർന്ന് നീലച്ചിത്ര നിര്‍മ്മാണക്കേസില്‍ രാജ് കുന്ദ്രയ്ക്കും നടി ഗെഹന വസിഷ്ഠിനുമെതിരെ പുതിയൊരു എഫ്ഐആര്‍ കൂടി രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.
Post Your Comments