![](/movie/wp-content/uploads/2021/08/mahesh-babu.jpg)
ഹൈദരാബാദ്: പ്രേഷകരുടെ പ്രിയപ്പെട്ട തെലുങ്ക് നടനാണ് മഹേഷ് ബാബു. ഓഗസ്റ്റ് ഒമ്പതിന് താരത്തിന്റെ ജന്മദിനമാണ്. എന്നാൽ ഇത്തവണ തനിക്കു വേണ്ടി ആഘോഷങ്ങൾ അല്ല ആരാധകരോട് ഒരു അഭ്യർത്ഥനയനുള്ളത് എന്ന് പറയുകയാണ് താരം. ഇത്തവണ നിങ്ങൾ എനിക്ക് വേണ്ടിയുള്ള മറ്റു ആഘോഷങ്ങൾ മാറ്റിവെച്ച് ഗ്രീൻ ഇന്ത്യ ചലഞ്ചിനെ പിന്തുണയ്ക്കണമെന്ന് മഹേഷ് ബാബു പറയുന്നു. എല്ലാവരും അന്നേ ദിവസം മൂന്ന് തൈകൾ വീതം നടുകയും പോസ്റ്റുകളിൽ തന്നെ ടാഗുചെയ്യുകയും വേണം എന്നും മഹേഷ് ബാബു തന്റെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
‘എന്നോടുള്ള സ്നേഹം ആഘോഷിക്കാൻ നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളും എന്നെ വിനയാന്വിതനാക്കുന്നു. ഈ വർഷം, എനിക്ക് ഒരു പ്രത്യേക അഭ്യർത്ഥനയുണ്ട്. ഗ്രീൻ ഇന്ത്യ ചലഞ്ചിനെ പിന്തുണക്കണം. എന്റെ ജന്മദിനത്തിൽ മൂന്ന് തൈകൾ വീതം നടുകയും പോസ്റ്റുകളിൽ എന്നെ ടാഗുചെയ്യുകയും ചെയ്താല്‍ എനിക്കും അവ കാണാൻ കഴിയും’ മഹേഷ് ബാബു കുറിച്ചു.
https://www.instagram.com/p/CSOL43lnkcK/?utm_source=ig_embed&ig_rid=32d2c8e5-88e9-43ee-a943-26e1208c965d
മഹേഷ് ബാബുവിന്റെ ഗ്രീൻ ഇന്ത്യ ചലഞ്ച് ഏറ്റെടുത്ത് വിജയ്യും ശ്രുതി ഹാസനും അടക്കമുള്ള താരങ്ങള്‍ നേരത്തെ തൈകള്‍ നട്ടിരുന്നു.
മഹേഷ് ബാബു നായകനാകുന്ന പുതിയ സിനിമ സര്‍കാരു വാരി പാട്ടയാണ്. മലയാളി താരം കീര്‍ത്തി സുരേഷ് ആണ് ചിത്രത്തില്‍ നായികയാകുന്നത്. ആന്ധ്രയിലെ സംക്രാന്തി റിലീസായാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക.
Post Your Comments