അമര്‍ അക്ബര്‍ ആന്റണിക്ക് ശേഷം നാദിര്‍ഷയും ജയസൂര്യയും ഒന്നിക്കുന്ന ചിത്രം ഈശോയുമായി ബന്ധപ്പെട്ട സമൂഹമാധ്യമത്തില്‍ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ചിത്രത്തിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് കൃസ്തീയ സംഘടനകളാണ് രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ ആദ്യം സിനിമയുടെ പേര് മാറ്റാൻ തയ്യാറാകാതിരുന്ന നാദിർഷ, പിന്നീട് തീരുമാനം മാറ്റിയതായും അറിയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ നാദിർഷയെ പിന്തുണച്ചുകൊണ്ട് എത്തിയിരിക്കുകയാണ് നടൻ ബിനീഷ് ബാസ്റ്റിൻ. ഈശോ ഒരു മതത്തിന്റെയും ആളല്ല എന്നും, തന്റെ നാട്ടിൽ പോലും നിരവധി ആളുകളെ ഈശോ എന്ന് വിളിക്കാറുണ്ടെന്നും ബിനീഷ് പറയുന്നു. കള്ളുകുടിച്ച് മൂന്നാംനാൾ എണീക്കുന്ന ആളെയും ഈശോ എന്നാണ് ഞങ്ങൾ വിളിക്കുന്നത് എന്ന് ബിനീഷ് കൂട്ടിച്ചേർത്തു.
ബിനീഷ് ബാസ്റ്റിന്റെ ഫേസ്ബുക്ക് കുറിപ്പ്:
ടീമേ…നാദിർഷയ്ക്കൊപ്പം…
കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഈശോ എന്ന പേരിൽ വലിയ വിവാദം നടന്നുകൊണ്ടിരിക്കുകയാണ് നാദിർഷയുടെ ജയസൂര്യ നായകനായ ചിത്രം ആണ് ഇതിന് അടിസ്ഥാനവും ആധാരവും.. ഈശോയെ ഒരു മതത്തിൻറെ ആളാക്കി കാണിക്കാൻ ആണ് ചില അച്ഛന്മാരും,ക്രൈസ്തവ സ്നേഹികൾ എന്ന് സ്വയം നടിക്കുന്നവരും ശ്രമിക്കുന്നത്. എന്നാൽ ഈ മഹാന്മാർ ഒരു സത്യം മനസ്സിലാക്കണം ഈശോ ഒരു മതത്തെയും ആളല്ല…. കാരണം.. ഞങ്ങളുടെ നാട് തന്നെയാണ് അതിന് ഉദാഹരണം. സാധാരണ ഞങ്ങളുടെ നാട്ടിൽ ഈശോ ജോർജേട്ടൻ ഉണ്ട് ഈശോ ഗണേഷ് ഉണ്ട്. ഈശോ റംസാൻ ഉണ്ട്. ഈശോ എന്നുള്ള പേര് ഇവരുടെ മുന്നിൽ എല്ലാം ഉൾപ്പെടുത്തിയിരിക്കുന്നത് മറ്റൊന്നും കൊണ്ടല്ല .. ഇവരൊക്കെ കള്ള് കുടിച്ചാൽ യേശുക്രിസ്തു ക്രൂശിൽ ഏറുന്നത് പോലെയാണ്… മനസിലായില്ല അല്ലേ .. എന്നാൽ മനസിലാകുന്ന രീതിയിൽ പറയാം മൂന്നാം നാളെ എഴുന്നേൽക്കൂ… അതുകൊണ്ടാണ് ഇവർക്ക് ഈശോ എന്നുള്ള പേര് വന്നത് .
എന്തായാലും എൻറെ കുറിപ്പ് വിവാദമാക്കാൻ ഒന്നും ആരും ഇങ്ങോട്ട് വരണ്ട.. കാരണം ഇതും പൊക്കിപ്പിടിച്ച് ഇങ്ങോട്ടേക്ക് വന്നുകഴിഞ്ഞാൽ ഈശോ റംസാനും ഈശോ ഗണേശും ഈശോ ജോർജേട്ടൻ എല്ലാം വിശദീകണവുമായി വരും. കാരണം ഈ .ഈശോ മാര് മൂന്നുപേരും കള്ളുഷാപ്പിൽ ഇരുന്ന് ഒരുമിച്ച് കള്ളു കുടിക്കുന്ന ആളുകളാണ്. അപ്പോൾ ഈശോ എന്നുള്ള പദത്തിന് വലിയ മതേതരത്വവും, ജനാധിപത്യവും കള്ള് ഷാപ്പിലൂടെയാണ് നടപ്പിലാകുന്നത് അല്ലെങ്കിൽ ബെസ്റ്റ് ആക്ടർ സിനിമയിൽ മമ്മൂക്ക പറയുന്നതുപോലെ അധികം മോഡിഫിക്കേഷനും ഡെക്കറേഷനും ഒന്നും വേണ്ട ഈശോ എല്ലാവരുടെയും ആളാണ്.. കാരണം.. കള്ളുകുടിച്ച് മൂന്നാംനാൾ എണീക്കുന്ന ആളെയും ഈശോ എന്നാണ് ഞങ്ങൾ വിളിക്കുന്നത്.
Post Your Comments