കോവിഡ് കാലത്ത് ഒടിടി പ്ലാറ്റ്‌ഫോമുകളുടെ പ്രാധാന്യം വർധിക്കുകയും നിരവധി ചിത്രങ്ങൾ റിലീസ് ചെയ്യപ്പെടുകയും ചെയ്യുന്നു. നിലവിൽ ഒടിടി റിലീസിനായി മാത്രം സിനിമകൾ പുറത്തിറങ്ങുകയും ചെയ്യുന്നു. എന്നാൽ ഒടിടിയിൽ സ്ഥിരം കണ്ടുവരുന്ന ഹൊറര്‍, ത്രില്ലര്‍ സിനിമകളുടെ ആധിക്യം ആവര്‍ത്തന വിരസത നല്‍കുന്നുവെന്ന് പറയുകയാണ് സംവിധായകന്‍ ഷാഫി. ക്ലബ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞത്.
തനിക്കും ഇത്തരം സിനിമകള്‍ ഇഷ്ടമാണെന്നും, എന്നാൽ കോവിഡ് പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ അല്‍പ്പം ആശ്വാസം നല്‍കാന്‍ കോമഡി ചിത്രങ്ങള്‍ സാധിക്കുമെന്നും ഷാഫി പറയുന്നു.
തന്റെ പക്കല്‍ തിരക്കഥയും അഭിനേതാക്കളുമുണ്ട്. ആരെങ്കിലും സമീപിച്ചാല്‍ ചെയ്യാം. പക്ഷേ ഒടിടിയില്‍ കോമഡി പടങ്ങള്‍ ഹിറ്റാകുമോ എന്നറിയില്ല. പക്ഷേ ടെലിവിഷനില്‍ വിജയിക്കും. ഷെര്‍ലക് ടോംസ്, ചില്‍ഡ്രന്‍സ് പാര്‍ക്ക് തുടങ്ങിയ ചിത്രങ്ങള്‍ ടിവിയില്‍ ഒരുപാട് തവണ സംപ്രേഷണം ചെയ്തുവെന്നും നല്ല സ്വീകാര്യതയാണ് ലഭിച്ചതെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു
Post Your Comments